താലിബാന്‍ പാക്കിസ്ഥാനില്‍ കളിച്ചു തിമിര്‍ക്കുന്നു; അമേരിക്ക

Thursday 30 November 2017 2:46 am IST

വാഷിങ്ങ്ടണ്‍; മയക്കരുമരുന്ന് കടത്തു വഴി നേടുന്ന പണവുമായി താലിബാന്‍ പാക്കിസ്ഥാനില്‍ വിലസുകയാണെന്ന് അഫ്ഗാനിസ്ഥാനിലെ യുഎസ്, അന്താരാഷ്ട്ര സൈന്യത്തിന്റെ മേധാവി ജോണ നിക്കോള്‍സണ്‍. താലിബാനെതിരെ പാക്കിസ്ഥാന്‍ ഇനിയും കാര്യമായ ഒരു നടപടിയും എടുത്തിട്ടില്ല.

ഡൊണാള്‍ഡ് ട്രംപ് പ്രസിഡന്റായിട്ട് മാസങ്ങളെ ആയുള്ളു. ഇതിനകം തന്നെ പാക്കിസ്ഥാനിലെ താലിബാന്‍ മേഖലകളില്‍ യുഎസ് സൈന്യം വലിയ നീക്കം നടത്തിക്കഴിഞ്ഞു. അവരുടെ കഞ്ചാവ് തോട്ടങ്ങള്‍ നശിപ്പിച്ചു. അതുവഴി താലിബാന് നൂറ് ലക്ഷം ഡോളറിന്റെ നഷ്ടമെങ്കിലും ഉണ്ടാക്കാന്‍ അമേരിക്കക്ക് കഴിഞ്ഞു.പക്ഷെ താലിബാനെതിരെ തങ്ങളുടെ ഇച്ഛാശക്തി പ്രകടിപ്പിക്കാന്‍ പാക്കിസ്ഥാന് കഴിഞ്ഞിട്ടുമില്ല. തങ്ങള്‍ ചില നടപടികള്‍ കൈക്കൊള്ളുമെന്ന് പാക്കിസ്ഥാന്‍ പറഞ്ഞതല്ലാതെ ഒന്നും ചെയ്തിട്ടില്ല. അദ്ദേഹം തുടര്‍ന്നു.

ഭീകരതക്കെതിരെ ട്രംപ് നടത്തിയ പ്രസംഗവും ജോണ്‍ ഓര്‍മ്മിപ്പിച്ചു. ഭീകരവിരുദ്ധ പോരാട്ടത്തിന് ഞങ്ങള്‍ പാക്കിസ്ഥാന് കോടിക്കണക്കിന് ഡോളറുകളാണ് നല്‍കുന്നത്. എന്നാല്‍ അവര്‍ ഇപ്പോഴും ഭീകരര്‍ക്ക് സുഖതാവളങ്ങള്‍ ഒരുക്കുകയാണ് എന്നാണ് ട്രംപ് പറഞ്ഞത്.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.