ന്യൂദല്‍ഹി : പ്രധാനമന്ത്രി നരേന്ദ്രമോദിക്ക് കളര്‍പെന്‍സിലില്‍ വരച്ച ലോകത്തിലെ ഏറ്റവും വലുപ്പമുള്ള ചിത്രമൊരുക്കി യുവ ചിത്രകാരന് ശ്രദ്ധേയനാകുന്നു.പ്രധാനമന്ത്രിക്കായ് ഗുജറാത്തിലെ ഭുജ് സ്വദേശിയായ മനോജ് സോണിയാണ് വര്ണങ്ങളാല് സമ്മാനമൊരുക്കിയത്.
80 ചതുരശ്ര അടിയുള്ള ചിത്രം 5 മാസം കൊണ്ടാണ് മനോജ് സോണി ഒരുക്കിയത്. പ്രധാനമന്ത്രിയുടെ ഓഫീസില്‍ നിന്നും നേരിട്ട് ചിത്രത്തെ അഭിനന്ദിച്ചുകൊണ്ടുള്ള സന്ദേശവും മനോജിനെ തേടിയെത്തി.
ഇന്നലെ ടിറ്റ്വറില്‍ ചിത്രം പങ്കുവെച്ചുകൊണ്ട് പ്രധാനമന്ത്രി മോദിയും മനോജ് സോണിയെ ഞെട്ടിച്ചു. ചിത്രത്തോടൊപ്പം സോണിക്ക് നന്ദിയും ,ആശംസകളും അര്‍പ്പിച്ചുകൊണ്ടുള്ള അദ്ദേഹത്തിന്റെ ട്വീറ്റും ഏറെ ആരാധകപ്രശംസ പിടിച്ചുപറ്റി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: