അങ്കമാലി: പ്രശസ്ത നാടക-സീരിയല്‍, സിനിമാനടന് എം.എസ് വാര്യര്‍(86) അന്തരിച്ചു. ഇന്ന് പുലര്‍ച്ചെ നാലുമണിയോടെ അങ്കമാലിയിലെ സ്വകാര്യ ആശുപത്രിയില്‍ ആയിരുന്നു അന്ത്യം. അങ്കമാലി കിടങ്ങൂരിലെ വസതിയില്‍ സര്‍ക്കാരിന്റെ ഔദ്യോഗിക ബഹുമതികള്‍ നല്‍കിയതിനു ശേഷം വൈകിട്ട് 3.30ന് മൃതദേഹം കളമശ്ശേരി മെഡിക്കല്‍ കോളേജിനു കൈമാറി.
നാടക രംഗത്തെ മികച്ച പ്രവര്‍ത്തനങ്ങള്‍ക്ക് കേരള സംഗീത നാടക അക്കാദമി ആദരിച്ചു. 2011-ല്‍ എസ്.എല്‍.പുരം അവാര്‍ഡ് ലഭിച്ചിരുന്നു.
കൂത്താട്ടുകുളത്ത് പൂക്കുളം ഗ്രാമത്തില്‍ മലയില്‍ വാരിയത്ത് ശങ്കരന് നമ്പൂതിരിയുടെ മധവി വാരസ്യാരുടേയും മകനായി 1931 -ല്‍ ജനിച്ച എം.എസ്സ് വാര്യര്‍ വിദ്യാര്‍ത്ഥിയായിരിക്കുമ്പോള്‍ത്തന്നെ അഭിനയ രംഗത്ത് എത്തി. നവജീവന്‍ കലാസമിതി രൂപീകരിച്ച് സജീവ നാടകപ്രവര്‍ത്തകനായി.
കെ.പി.എ.സി, കോട്ടയം കേരള തീയറ്റര്‍, പി.ജെ. തിയറ്റേഴ്സ്, എന്‍.എന്‍.പിള്ളയുടെ വിശ്വ കലാസമിതി , എസ്.എല്‍ പുരത്തിന്റെ സൂര്യ സോമ, കോട്ടയം ദേശാഭിമാനി തീയറ്റേഴ്സ്, ചെങ്ങനാശേരി തരംഗം, ചെങ്ങനാശ്ശേരി ഗീഥ തുടങ്ങി കേരളത്തിലെ എല്ലാ പ്രധാന നാടക സമിതിയിലും പ്രവര്‍ത്തിച്ചിട്ടുണ്ട്. നിരവധി സിനിമകളിലും അഭിനയിച്ചിട്ടുണ്ട് പരേതനായ നടന് എം.കെ.വാര്യര്‍ സഹോദരനാണ്. ഭാര്യ പരതേയായ ശ്രീദേവി, മകന് ശ്രീകാന്ത് ( കെ എസ് ആര് ടി സി അങ്കമാലി , മരുമകള്‍. സന്ധ്യ.
പ്രതികരിക്കാൻ ഇവിടെ എഴുതുക: