ഭീകരത ഏറ്റവും വലിയ ഭീഷണി: രാജ്‌നാഥ് സിങ്

Wednesday 29 November 2017 7:54 pm IST

മോസ്‌കോ(റഷ്യ): ഭീകരതയും രാജ്യവിരുദ്ധതയുമാണ് ലോകം നേരിടുന്ന ഏറ്റവും വലിയ ഭീഷണിയെന്ന് ആഭ്യന്തരമന്ത്രി രാജ്‌നാഥ് സിങ്. മോസ്‌കോയില്‍ സന്ദര്‍ശനം നടത്തുന്ന അദ്ദേഹം അവിടെ ഇന്ത്യന്‍ സമൂഹത്തെ അഭിസംബോധന ചെയ്യുകയായിരുന്നു. ഭീകരവാദത്തെ പൂര്‍ണമായും തുടച്ചുനീക്കുന്നതിന് ഇന്ത്യ സ്വീകരിക്കുന്നപരിശ്രമങ്ങള്‍ വിജയം കാണുമെന്നും അദ്ദേഹം പറഞ്ഞു.

അടിയന്തരഘട്ടങ്ങളില്‍ ഇരുരാജ്യങ്ങളും തമ്മിലുള്ള സഹകരണം ഉറപ്പു വരുത്തുന്ന കരാറില്‍ രാജ്‌നാഥ് സിങും റഷ്യന്‍ പ്രതിരോധ മന്ത്രി വ്‌ളാഡിമിര്‍ പുച്‌കോവും ഒപ്പുവെച്ചു.
മൂന്നു ദിവസത്തെ സന്ദര്‍ശനത്തിനാണ് രാജ്‌നാഥ് സിങ് റഷ്യയിലെത്തിയത്. പ്രതിരോധം,സാമ്പത്തികം തുടങ്ങിയ മേഖലകളില്‍ ഇരുരാജ്യങ്ങളും തമ്മിലുള്ള സഹകരണം ശക്തിപ്പെടുത്തുകയാണ് ലക്ഷ്യം.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.