അരൂര്‍: പ്രസിദ്ധമായ തുറവൂര്‍ മഹാക്ഷേത്രത്തില്‍ ദര്‍ശനത്തിന് എത്തുന്ന ഭക്തജനങ്ങളെ ഭിക്ഷാടനക്കാരും ലോട്ടറി വില്പനക്കാരും നിരന്തരം ശല്യപ്പെടുത്തുന്നതായി പരാതികള്‍ ഉയരുന്നു.
ക്ഷേത്രത്തിന്റെ മതില്‍ക്കെട്ടിനകത്താണ് ലോട്ടറി വില്പനക്കാരും ഭിഷാടനക്കാരും താവളമടിച്ചിരിക്കുന്നതെന്ന് ഭക്തജനങ്ങള്‍ പറഞ്ഞു. പല തവണ ദേവസ്വം അധികൃതരുടെ ശ്രദ്ധയില്‍പ്പെടുത്തിയിട്ടും നടപടിയൊന്നും സ്വീകരിക്കാത്തതില്‍ പ്രതിഷേധമുണ്ടെന്നു ഭക്തജനങ്ങള്‍ വ്യക്തമാക്കി.
ക്ഷേത്രമതില്‍ക്കെട്ടിനുള്ളില്‍ ഭിക്ഷാടനവും ലോട്ടറി വില്പനയും കോടതി നിരോധിച്ചിട്ടുള്ളതാണെങ്കിലും ഇതൊന്നും കാണിച്ച് ബോര്‍ഡുകള്‍ ഇവിടെ സ്ഥാപിക്കാന്‍ അധികൃതര്‍ തയ്യാറായിട്ടില്ല.
പ്രതികരിക്കാൻ ഇവിടെ എഴുതുക: