കോഴി അവശിഷ്ടങ്ങള്‍ സംസ്‌കരിക്കുന്നതിന് പദ്ധതി

Wednesday 29 November 2017 8:43 pm IST

മലപ്പുറം: ജില്ലയില്‍ കോഴി അവശിഷ്ടങ്ങള്‍ ശാസ്ത്രീയമായ രീതിയില്‍ സംസ്‌കരിക്കുന്നതിന് പദ്ധതി തയ്യാറാക്കുന്നതായി ജില്ലാ കളക്ടര്‍ അമിത് മീണ അറിയിച്ചു.
ജില്ലാ പഞ്ചായത്തിന്റെ നേത്യത്വത്തില്‍ തദ്ദേശ സ്വയം ഭരണ സ്ഥാപനങ്ങളുടെ സഹകരണത്തോടെയാണ് പദ്ധതി തയ്യാറാക്കുക. നടത്തിപ്പിന് സ്വകാര്യ പങ്കാളിത്തം ഉപയോഗപ്പെടുത്തും. കോഴിയുടെ ഉപഭോഗത്തില്‍ ജില്ല മുന്നിലാണ്. ഇതിന്റെ മാലിന്യം കൊണ്ട് ഏറ്റവും കൂടുതല്‍ ബുദ്ധിമുട്ടുന്നതും ജില്ലയാണ്.
കോഴി മാലിന്യം മൂല്യവര്‍ദ്ധിത ഉല്‍പന്നമാക്കി മാറ്റുന്ന രീതിയിലാണ് പദ്ധതി. ജില്ലയില്‍ ഏകദേശം 2200 കോഴി കടകളുണ്ടെന്നാണ് കണക്ക്. ഇതിന്റെ അവശിഷ്ടങ്ങള്‍ വന്‍ തോതില്‍ പരിസിര മാലിന്യ പ്രശ്‌നങ്ങള്‍ ഉണ്ടാകുന്ന ഈ പശ്ചാതലത്തിലാണ് മികച്ച പദ്ധതി ജില്ലക്ക് വേണ്ടി തയ്യാറാക്കുന്നത്.
ഇതിന്റെ ഭാഗമായി അത്യാധുനിക സംവിധാനമുള്ള മാലിന്യസംസ്‌കരണ സംവിധാനമായ റെന്ററിംഗ് പ്ലാന്റാണ് നിലവില്‍ വരിക. ജില്ലയിലെ രണ്ട് നഗര സഭകളില്‍ ഇതിനാവശ്യമായ സ്ഥലം കണ്ടെത്തും. ഏകദേശം ഒമ്പത് കോടി ഒരു പ്ലാന്റിന് ചെലവ് വരും. ഒരു ദിവസം നാല്‍പ്പത് ടണ്‍ കോഴി അവശിഷ്ടങ്ങള്‍ പ്ലാന്റില്‍ സംസ്‌കരിക്കും. ആധുനിക രീതിയിലാണ് പ്ലാന്റിന്റെ പ്രവര്‍ത്തനമെന്നതുകൊണ്ട് പരിസര വാസികള്‍ക്ക് യാതൊരു ബുദ്ധിമുട്ടും ഉണ്ടാവില്ല.
കളക്‌ട്രേറ്റില്‍ നടന്ന യോഗത്തില്‍ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് എ. പി. ഉണ്ണിക്കൃഷ്ണന്‍, സെക്രട്ടറി പ്രീതി മേനോന്‍, വിവിധ നഗരസഭ പ്രസിഡന്റുമാരായ സി.എച്ച് ജമീല, സി. നാടിക്കുട്ടി, സി. പി. ഷഹര്‍ബാന്‍, റഷീദ തുടങ്ങിയവര്‍ പങ്കെടുത്തു.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.