ആന വിരണ്ടത് പരിഭ്രാന്തി പരത്തി: ഒരു മണിക്കൂറിന് ശേഷം തളച്ചു

Wednesday 29 November 2017 9:15 pm IST

ചങ്ങനാശ്ശേരി: വാഴപ്പള്ളിയില്‍ ചികിത്സയ്ക്കായി കൊണ്ടുവന്ന ആന വിരണ്ടോടി.പരിശോധനയ്ക്ക് ശേഷം ലോറിയില്‍ കയറ്റുന്നതിനിടെ ആനയുടെ കൊമ്പില്‍ ഒരാള്‍ പിടിച്ചതാണ് പിണങ്ങി ഓടുന്നതിന് കാരണമായത്.ബുധനാഴ്ച വൈകിട്ട മൂന്നു മണിയോടെ ആണ് സംഭവം. ഉണ്ണിപ്പിള്ളി ഗണേശന്‍ എന്ന ആനയാണ് വിരണ്ടോടിയത്. ആദ്യം മാധവന്‍ പിള്ളയുടെ പുരയിടത്തില്‍ നിന്നും ഓടിയ ആന വാഴപ്പള്ളി അമ്പലത്തിന്റെ വടക്കേനട വഴി കോയിപ്പുറം സ്‌കൂള്‍, പാലാത്ര വഴി എം.സി.റോഡിലൂടെ വടക്കോട്ട് ഓടി.
എം.സി.റോഡില്‍ ഇതുമൂലം ഗതാഗതക്കുരുക്കിനു കാരണമായി.തേവലശ്ശേരി പടിഞ്ഞാറെ ഇല്ലത്ത് ടി.കെ.ശശിധരശര്‍മ്മയുടെ വീട്ടുവളപ്പിലാണ് ആന ഓടിയെത്തിയത്.പാപ്പാന്മാരായ ശ്രീകുമാര്‍ കൊട്ടാരക്കര, സജി ചങ്ങനാശേരി എന്നിവരാണ് വാഴപ്പള്ളിയിലുള്ള വെറ്റിനറി ഡോക്ടറുടെ അടുത്ത് ആനയെ കൊണ്ടുവന്നത്. നാലുകിലോമീറ്ററോളം ഓടിയ ആനയെ പാപ്പാന്മാര്‍ തന്നെ അനുനയിപ്പിച്ച് തളച്ചു. ചങ്ങനാശ്ശേരി പോലീസും സ്ഥലത്തെത്തിയിരുന്നു.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.