കോട്ടയം: വൈസ് മെന്‍സ് ക്ലബ്ബിന്റെ കരുതലില്‍ വിവാഹം കഴിപ്പിച്ചവരുടെ കൂട്ടായ്മ ഒരുക്കി. നിര്‍ധനരായ അഞ്ചു യുവതികള്‍ക്ക് മംഗല്യഭാഗ്യം ഒരുക്കിയത്. ഓരോ ദമ്പതികള്‍ക്കും ഒന്നര ലക്ഷം രൂപയോളം വിവാഹ ആവശ്യത്തിനായി വൈസ് മെന്‍സ് ക്ലബ്ബ് ചിലവഴിച്ചു. നവദമ്പതികള്‍ക്ക് കോട്ടയം വൈസ് മെന്‍സ് ക്ലബ്ബില്‍ കഴിഞ്ഞ ദിവസം സ്നേഹവിരുന്ന് ഒരുക്കി..ചടങ്ങില്‍ വൈസ് മെന്‍ റീജണല്‍ ഡയറക്ടര്‍ വഴുതാനത്ത് ബാലചന്ദ്രന്, എം.എല്‍.എമാരായ തിരുവഞ്ചൂര്‍ രാധാകൃഷ്ണന്, സുരേഷ് കുറുപ്പ് എന്നിവര്‍ പങ്കെടുത്തു.
സുബിന് പ്രതിഭ (ഇടുക്കി), അനൂപ് നീതു (ഇടുക്കി), സുമേഷ് ശരണ്യ (ആലപ്പുഴ), ജോസഫ് മിജോ (കോട്ടയം), സനല്‍ സുരഭി (ആലപ്പുഴ) എന്നിവരാണു വൈസ് മെന്‍സ് ക്ലബ്ബിന്റെ കരുതലില്‍ ദാമ്പത്യ ജീവിതം ആരംഭിച്ചത്. വൈസ് മെന്‍സ് ക്ലബ്ബിന്റെ സാമൂഹ്യ സേവന പദ്ധതിയുടെ ഭാഗമായാണ് ചടങ്ങ് സംഘടിപ്പിച്ചത്.വി.ആര്.ബാലകൃഷ്ണന് നായര്‍, ഡോ. കൃഷ്ണകുമാര്‍, ഏബ്രഹാം ഇട്ടിച്ചെറിയ, റെജികുമാര്‍, സി.പി. കുഞ്ഞച്ചന്, പാസ്കല്‍ ജോസഫ്, ഡോ. ലീലാ ഗോപീകൃഷ്ണ തുടങ്ങിയവര്‍ പങ്കെടുത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: