ചങ്ങനാശ്ശേരി: യുവമോര്‍ച്ച ജില്ലകമ്മിറ്റി സ്മൃതിയാത്ര സംഘടിപ്പിച്ചു. ചങ്ങനാശ്ശേരിയില്‍ ബിംബിയുടെ വസതിയില്‍ നിന്ന് ആരംഭിച്ച് പായിപ്പാട് മധുലാലിന്റെ വസതിയും തുടര്‍ന്ന് ജില്ലയിലെ ബലിദാനികളുടെ വസതികളും സന്ദര്‍ശിച്ചു.
സ്മൃതിയാത്ര യുവമോര്‍ച്ച ജില്ലഅദ്ധ്യക്ഷന് അഖില്രവീന്ദ്രന് നയിച്ചു. ജനറല്‍ സെക്രട്ടറിമാരായ ലാല്‍ കൃഷ്ണ, സോബിന്‍ലാല്‍, സംസ്ഥാന സമിതി പി.പി. ധീരസിംഹന്‍, വിഷ്ണു ഗോപിദാസ്, ബി.ആര്. മഞ്ജീഷ്, ശരത്ത് കുമാര്‍, പ്രശാന്ത് ദാമോദരന്‍, ആര്യ ഷാജി തുടങ്ങിയവര്‍ യാത്രക്ക് നേതൃത്വം നല്കി.
പായിപ്പാട് യാത്രയെ ബിജെപി ജില്ല ജനറല്‍സെക്രട്ടറി കെ.പി. സുരേഷ്, എ. മനോജ്, കണ്ണന് പായിപ്പാട്, ബിജുലാല്‍ എന്നിവര്‍ സ്വീകരിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: