കുരുന്തിയൂര്‍ അര്‍ദ്ധനാരീശ്വരി ക്ഷേത്രം ആക്രമിച്ച് സിപിഎം കൊടിനാട്ടി

Thursday 30 November 2017 2:45 am IST

പാറശാല: നെടിയാംകോട് കുരുന്തിയൂര്‍ അര്‍ദ്ധനാരീശ്വരി ക്ഷേത്രത്തില്‍ സിപിഎം ആക്രമണം. കൊടിമരത്തിലെ കൊടി നശിപ്പിച്ച് സിപിഎം കൊടി നാട്ടി. ക്ഷേത്ര ചുവരുകള്‍ എസ്എഫ്‌ഐ എന്നെഴുതി നശിപ്പിച്ചു .ചൊവ്വാഴ്ച രാത്രിയായിരുന്നു ആക്രമണം. ക്ഷേത്രത്തിലുണ്ടായിരുന്ന ലൈറ്റുകളും കസേരകളും ഉള്‍പ്പെടെ 50,000 രൂപയുടെ വസ്തുക്കള്‍ നശിപ്പിച്ചു. രഥവും അന്നദാന മണ്ഡപത്തിന്റെ മേല്‍ക്കൂരയും തകര്‍ക്കാന്‍ ശ്രമിച്ചു.

എന്‍എസ്എസ് കരയോഗ മന്ദിരത്തിലും എസ്എഫ്‌ഐ എന്നെഴുതി. സമീപത്തായി ഡിവൈഎഫ്‌ഐയുടെ കൊടിമരം സ്ഥാപിച്ചിട്ടുണ്ട്. ക്ഷേത്രകമ്മറ്റി ഭാരവാഹിയുടെ വര്‍ക്ക്‌ഷോപ്പില്‍ വച്ചിരുന്ന ബൈക്കിനും തീയിട്ടു. സിപിഎം നേതാക്കളുടെ ഒത്താശയോടു കൂടിയാണ് ആക്രമണം നടത്തിയതെന്നാണ് ആരോപണം.

ഡോഗ് സ്‌ക്വഡും വിരലടയാള വിദഗ്ദ്ധരും ഫോറന്‍സിക് വിദഗ്ദ്ധരും സ്ഥലത്തെത്തി പരിശോധന നടത്തി. പാറശ്ശാല സിഐയുടെയും എസ്‌ഐ യുടെയും നേതൃത്യത്തില്‍ സംഭവസ്ഥലത്ത് പോലീസ് ക്യാമ്പ് ചെയ്യുന്നുണ്ട്. ഇന്നലെ നെടിയാംകോട് പ്രദേശത്ത് ഹര്‍ത്താല്‍ ആചരിച്ചു.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.