പള്ളിക്കത്തോട് : ഭാരതീയ വിദ്യാനികേതന്‍ സ്കൂളുകളുടെ ജില്ല കലോല്‍സവം നൂപുരം 2017നു അരവിന്ദ വിദ്യാമന്ദിരത്തില്‍ ഇന്ന് തിരിതെളിയും. ജില്ലയിലെ 19 വിദ്യാലയങ്ങളില്‍ നിന്നുള്ള 1400 കലാപ്രതിഭകള്‍ 9 വേദികളിലായി നടക്കുന്ന മല്‍സരങ്ങളില്‍ പങ്കെടുക്കും. ഇന്ന് 9.30ന് വിദ്യാനികേതന്‍ ജില്ല പ്രസിഡന്റ് ബി.അനില്‍കുമാറിന്റെ അധ്യക്ഷതയില്‍ സംഗീത സംവിധായകന് സൂരജ് എസ് കുറുപ്പ് ഉദ്ഘാടനം നിര്‍വഹിക്കും.കലോല്‍സവം നാളെ സമാപിക്കും. വൈകിട്ടു 5ന് അരവിന്ദ ചാരിറ്റബിള്‍ സൊസൈറ്റി പ്രസിഡന്റ് പ്രൊഫ.സി.എന്‍.പുരുഷോത്തമന് സമാപന സമ്മേളനത്തില്‍ അദ്ധ്യക്ഷനാകും.സീരിയല്‍ താരം പ്രതീഷ് നന്ദന് മുഖ്യാതിഥിയാകും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: