അഷ്ടമി കച്ചവടക്കാര്‍ ദുരിതത്തില്‍

Wednesday 29 November 2017 9:18 pm IST

വൈക്കം: നഗരത്തില്‍ ചുമട്ടുതൊഴിലാളികളും കച്ചവടക്കാരും തമ്മിലുള്ള വടംവലി അതിരുവിടുന്നു. അഷ്ടമി ആഘോഷത്തിന് എത്തുന്ന വഴിയോര കച്ചവടക്കാരാണ് ഇവരുടെ ശല്യത്തില്‍ ഏറെ പൊറുതിമുട്ടുന്നത്. എന്നാല്‍ ഇവര്‍ക്കിടയില്‍ നല്ലരീതിയില്‍ പ്രവര്‍ത്തിക്കുന്ന തൊഴിലാളികളുമുണ്ട്.
യൂണിയന്‍ വ്യത്യാസമില്ലാതെ ചില തൊഴിലാളികള്‍ നടത്തുന്ന അഴിഞ്ഞാട്ടങ്ങളാണ് എല്ലാവരെയും ബാധിക്കുന്നത്. മുന്‍വര്‍ഷങ്ങളെ അപേക്ഷിച്ച് അഷ്ടമി കച്ചവടത്തിന് എത്തുന്നവരുടെ എണ്ണം ഇപ്പോള്‍ കുറഞ്ഞുവരികയാണ്. കൂടാതെ നഗരത്തിലെ കച്ചവടക്കാര്‍ക്കും ഇത് വലിയ കുഴപ്പമാണ് സൃഷ്ടിക്കുന്നത്.
ഇന്നലെ രാവിലെ 8.30ന് കച്ചേരിക്കവലയില്‍ പ്രവര്‍ത്തിക്കുന്ന പച്ചക്കറി കടയിലേക്ക് എത്തിയ സാധനങ്ങള്‍ ഇറക്കാന്‍ തൊഴിലാളികള്‍ ചിലര്‍ മടിച്ചു. പ്രശ്‌നം അതിരുവിട്ടപ്പോള്‍ പച്ചക്കറി സാധനങ്ങള്‍ റോഡിലേക്ക് വലിച്ചെറിഞ്ഞു. ഇതേത്തുടര്‍ന്ന് അരമണിക്കൂറോളം പ്രകോപനം സൃഷ്ടിച്ചു. ഗതാഗതത്തെയും പ്രശ്‌നങ്ങള്‍ ബാധിച്ചു. പിന്നീട് കടയുടമ തന്നെയാണ് സാധനങ്ങള്‍ ഇറക്കിയത്. ഇതിനുശേഷം തൊഴിലാളി യൂണിയനുകളുമായി ഇടപെട്ട് പ്രശ്‌നം പരിഹരിച്ചതായാണ് അറിയുന്നത്.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.