കറുകച്ചാല്‍: കോട്ടയം-കോഴഞ്ചേരി റോഡില്‍ കെഎസ്ആര്‍ടിസി ബസുകളും സ്വകാര്യബസുകളും മത്സരയോട്ടം നടത്തുന്നത് അപകട ഭീഷണി ഉയര്‍ത്തുന്നു. റോഡ് ഉന്നത നിലവാരത്തിലായതോടെ ഒരു നിയന്ത്രണവുമില്ലാതെയാണ് വാഹനങ്ങള്‍ പായുന്നത്. ചെറുവാഹനങ്ങള്‍ ഉള്‍പ്പടെയുള്ള വാഹനങ്ങള്‍ക്കും യാത്രക്കാര്‍ക്കും കാല്‍നടയാത്രക്കാര്‍ക്കും ബസുകളുടെ മത്സരയോട്ടം ഭീഷണി സൃഷ്ടിക്കുകയാണ്. സര്‍വീസ് തുടങ്ങേണ്ട സ്ഥലത്തു നിന്നും കൃത്യസമയത്ത് ബസ് എടുക്കാറുണ്ട്, എന്നാല്‍ വളരെ സാവധാനത്തില്‍ തുടങ്ങുന്ന ഓട്ടം പിന്നില്‍ മറ്റൊരു ബസ് വരുന്നുണ്ടെന്നറിഞ്ഞാല്‍ അമിത വേഗത്തിലാക്കും. മത്സര ഓട്ടം മൂലം സ്റ്റോപ്പുകളില്‍ യാത്രക്കാരെയും കയറ്റാറില്ല. ചങ്ങനാശേരി വാഴൂര്‍ റോഡിലും ബസുകളുടെ അമിത വേഗതമൂലം നിരവധി അപകടങ്ങള്‍ ഉണ്ടാകുന്നുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: