മാവേലിക്കര താലൂക്ക് സഹ. ബാങ്ക് അഴിമതി അന്വേഷണസംഘത്തെ മാറ്റിയത് ജനവഞ്ചന

Thursday 30 November 2017 2:00 am IST

ആലപ്പുഴ: മാവേലിക്കര താലൂക്ക് സഹകരണ ബാങ്ക് അഴിമതി അന്വേഷിക്കുന്ന ക്രൈംബ്രാഞ്ച് സംഘത്തെ കൂട്ടത്തോടെ സ്ഥലം മാറ്റിയത് പണം നഷ്ടപ്പെട്ട സാധാരണ ജനങ്ങളോട് സര്‍ക്കാര്‍ കാണിക്കുന്ന കടുത്ത വഞ്ചനയും അനീതിയും ആണെന്ന് ബിജെപി സഹകരണ സെല്‍ ജില്ലാ കമ്മിറ്റി. റിമാന്‍ഡിലായ മാനേജര്‍ ജ്യോതി മധുവിന് ഡിപ്പോസിറ്റ് ഉള്ള ചെങ്ങന്നൂര്‍ അരീക്കര ബാങ്ക് പ്രസിഡന്റിനെയും ചോദ്യം ചെയ്യേണ്ടി വരും എന്ന തിരിച്ചറിവ് സിപിഎമ്മിനെ പ്രതിസന്ധിയിലാക്കിയിട്ടുണ്ട്.
കോടതിയില്‍ കഴിഞ്ഞ പ്രാവശ്യം ജ്യോതി മധുവിന്റെ ജാമ്യഹര്‍ജിക്കെതിരെ ക്രൈംബ്രാഞ്ച് റിപ്പോര്‍ട്ട് സമര്‍പ്പിച്ചിരുന്നു. വീണ്ടും ഇവരുടെ ജാമ്യഹര്‍ജി പരിഗണിക്കുമ്പോള്‍ അതിനെതിരെ റിപ്പോര്‍ട്ട് നല്‍കുവാന്‍ അന്വേഷണ ഉദ്യോഗസ്ഥര്‍ ഇല്ലാത്ത സാഹചര്യം ഉണ്ടാക്കുകയെന്ന ലക്ഷ്യത്തോടെയാണ് അന്വേഷണസംഘത്തെ ഒന്നടങ്കം മാറ്റുവാന്‍ കാരണമെന്നും യോഗം കുറ്റപ്പെടുത്തി.
ബിജെപി ജില്ലാ പ്രസിഡന്റ് കെ. സോമന്‍ ഉദ്ഘാടനം ചെയ്തു. സഹകരണ സെല്‍ ജില്ലാകണ്‍വീനര്‍ ആര്‍ വിശ്വനാഥന്‍ അദ്ധ്യക്ഷനായി. ജില്ലാ സഹ കണ്‍വീനര്‍ അനില്‍ ചെട്ടികുളങ്ങര, ബിജെപി ജില്ലാ ജനറല്‍ സെക്രട്ടറി എം.വി. ഗോപകുമാര്‍, ഉപസമിതി അദ്ധ്യക്ഷന്‍ എല്‍.പി. ജയചന്ദ്രന്‍, പി.കെ. വാസുദേവന്‍, കെ.എ. ശ്രീകുമാര്‍ തുടങ്ങിയവര്‍ സംസാരിച്ചു.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.