ചേര്‍ത്തല: ഒടുവില്‍ സിപിഐ വഴങ്ങി. പഞ്ചായത്ത് പ്രസിഡന്റ് സ്ഥാനം രാജിവെയ്ക്കാന്‍ ജില്ലാ നേതൃത്വം നിര്‍ദ്ദേശം നല്കി. പഞ്ചായത്തുകളിലെ നേതൃമാറ്റത്തെ ചൊല്ലി ഇടതുമുന്നണിയില്‍ തര്‍ക്കങ്ങള്‍ ഉയര്‍ന്നിരുന്നു. കഞ്ഞിക്കുഴി ബ്ലോക്ക്, തണ്ണീര്‍മുക്കം പഞ്ചായത്ത് എന്നിവിടങ്ങളിലെ പ്രസിഡന്റ് സ്ഥാനത്തെ ചൊല്ലിയാണ് പോരുണ്ടായത്. കഞ്ഞിക്കുഴി,പട്ടണക്കാട് ബ്ലോക്ക്, തണ്ണീര്‍മുക്കം, വയലാര്‍, പള്ളിപ്പുറം പഞ്ചായത്തുകളില്‍ പ്രസിഡന്റു സ്ഥാനവും പട്ടണക്കാട്, കഞ്ഞിക്കുഴി എന്നിവിടങ്ങളില്‍ വൈസ് പ്രസിഡന്റ് സ്ഥാനവുമാണ് സിപിഐ ഒഴിയേണ്ടത്. വയലാറില്‍ പ്രസിഡന്റ് നേരത്തെ രാജിവെച്ചിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: