എസ്റ്റേറ്റ് ലയത്തിന് തീ പിടിച്ചു

Wednesday 29 November 2017 9:28 pm IST

 

നെടുങ്കണ്ടം: കൈലാസപ്പാറയില്‍ എസ്റ്റേറ്റ് ലയത്തിന് തീ പിടിച്ചു. മൂന്ന് കുടുംബങ്ങളുടെ വീട്ടുപകരണങ്ങള്‍ പൂര്‍ണ്ണമായും കത്തി നശിച്ചു.
ഇന്നലെ ഉച്ചക്ക് രണ്ട് മണിയോടെയായിരുന്നു സംഭവം. അഞ്ച് കുടുംബങ്ങള്‍ താമസിച്ചിരുന്ന ലയത്തിലെ മദ്ധ്യത്തിലുള്ള മൂന്ന് മുറികളിലാണ് തീ പടര്‍ന്നത്. തങ്കപാണ്ടി, നാഗരാജ, ദൊരൈ സ്വാമി എന്നിവരുടെ വീട്ടുപകരണങ്ങളാണ് കത്തി നശിച്ചത്. മൂവരും എസ്റ്റേറ്റിലെ സ്ഥിരം തൊഴിലാളികളാണ്. അലമാര, ടി.വി, കട്ടില്‍, വസ്ത്രങ്ങള്‍ തുടങ്ങി മുഴുവന്‍ വീട്ടുപകരണങ്ങളും പൂര്‍ണ്ണമായി കത്തിനശിച്ചു.
സംഭവം നടക്കുമ്പോള്‍ ലയത്തില്‍ വീട്ടുകാര്‍ ഉണ്ടായിരുന്നെങ്കിലും ആര്‍ക്കും പരിക്കില്ല. ഷോര്‍ട്ട് സര്‍ക്യൂട്ടാണ് കാരണമെന്നാണ് നിഗമനം. നെടുങ്കണ്ടത്ത് നിന്ന് അഗ്നിശമനസേനയെത്തി തീ പൂര്‍ണ്ണമായി അണച്ചു.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.