സ്വകാര്യവ്യക്തിയുടെ കൃഷി ഒഴിപ്പിച്ചു

Wednesday 29 November 2017 9:30 pm IST

 

കട്ടപ്പന: സ്വകാര്യവ്യക്തി ഉപ്പുതറ പഞ്ചായത്തിന്റെ പെരിയാര്‍ തീരത്തുള്ള സ്ഥലം കയ്യേറി കൃഷി നടത്തി. ഉപ്പുതറ പഞ്ചായത്ത് പ്രസിഡന്റ് സജി ടൈറ്റസിന്റെ നേതൃത്വത്തില്‍ കയ്യേറ്റം ഒഴിപ്പിച്ചു. ഉപ്പുതറ കൊച്ചുപാലത്തിന് സമീപമുള്ള വെയിറ്റിങ് ഷെഡിന് പിന്നിലെ പെരിയാറിന്റെ തീരത്തുള്ള പഞ്ചായത്ത് വക സ്ഥലമാണ് കയ്യേറി കൃഷി നടത്തിയത്.
അധികം ആരുടെയും ശ്രദ്ധയില്‍ പെടാത്ത സ്ഥലത്താണ് കൃഷി നടത്തിയത്. മുമ്പിവിടെ പഞ്ചായത്ത് വക കംഫര്‍ട്ട് സ്റ്റേഷനുണ്ടായിരുന്നു. പിന്നീടിത് ഇവിടെ നിന്നും പൊളിച്ച് നീക്കിയിരുന്നു. ഈ സ്ഥലം കയ്യേറി സമീപവാസി കെട്ടിടം നിര്‍മ്മിച്ചിരുന്നു. അന്നിത് വിവാദം ആയിരുന്നു. 3 മാസം മുമ്പ് ഒരു വാഴ വെക്കുകയും ആരും പ്രശ്‌നമുണ്ടാക്കുന്നില്ലെന്ന് കണ്ടപ്പോള്‍ 5 സെന്റോളം വരുന്ന സ്ഥലം കയ്യേറി കൃഷി നടത്തുകയായിരുന്നു.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.