രാജാക്കാട്: അമിത വേഗതയിലെത്തിയ തമിഴ്നാട് സര്‍ക്കാര്‍ ബസ് ഓട്ടോറിക്ഷ ഇടിച്ച് തെറിപ്പിച്ചു. തലയ്ക്ക് ഗുരുതരമായി പരിക്കേറ്റ ഓട്ടോറിക്ഷ ഡ്രൈവറെ മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. മമ്മട്ടിക്കാനം സ്വദേശി ജിജോജായ്ക്കാണ് പരിക്കേറ്റത്.
മുല്ലക്കാനം സാഞ്ചോ കോളേജിന് സമീപത്തുള്ള കൊടുംവളവില്‍ വച്ചാണ് അപകടം. മൂന്നാറില്‍ നിന്നും തേനിയിലേക്ക് പോകുകയായിരുന്ന ബസാണ് അമിത വേഗതയില്‍ എത്തി തെറ്റായ ദിശയില്‍ കയറി ഓട്ടോ ഇടിച്ച് തെറിപ്പിച്ചത്. ഇടിയുടെ ആഘാതത്തില്‍ ഓട്ടോറിക്ഷ പത്ത് മീറ്ററിലധികം തെറിച്ച് പോയി. ഇയാളെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. നിലവില്‍ പൂപ്പാറ- മൂന്നാര്‍ റോഡ് നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ നടക്കുന്നതിനാല്‍ വാഹന ഗതാഗതം വഴിതിരിച്ച് വിട്ടിരിക്കുകയാണ്. വാഹന ഗതാഗതം ഇതുവഴി തിരിച്ച് വിട്ടിട്ടും സൂചന ബോര്‍ഡുകളും മറ്റ് സുരക്ഷാ സംവിധാനവും ഒരുക്കുന്നതിന് അധികൃതര്‍ നടപടി സ്വീകരിക്കാത്തതില്‍ പ്രതിഷേധവും ഉയര്‍ന്ന് വരുന്നുണ്ട്. തിരക്കേറിയ റൂട്ടില്‍ വാഹനങ്ങളുടെ അമിത വേഗത നിയന്ത്രിക്കാന്‍ നടപടി സ്വീകരിക്കണമെന്നും സമീപത്തെ കോളേജിലേക്ക് എത്തുന്ന വിി
ദ്യാര്‍ത്ഥികളുടെ സുരക്ഷ ഉറപ്പാക്കണമെന്നും കോളേജ് അധികൃതരും ആവശ്യപ്പെട്ടു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: