ചാലക്കുടി : ജില്ല കലോല്‍സവത്തില്‍ ഇരിങ്ങാലക്കുടയുടെ കുതിപ്പ് തുടരുന്നു. എന്നാല്‍ പോരാടാനുറച്ച് കുന്നംകുളം, മാള ഉപജില്ലകള്‍ പിറകിലുണ്ട്. 299 മത്സരയിനങ്ങളില്‍ 198 ഇനങ്ങള്‍ പൂര്‍ത്തിയായപ്പോള്‍ 863 പോയിന്റോടെ ഇരിങ്ങാലക്കുട ഉപജില്ല ഒന്നാം സ്ഥാനം നിലനിര്‍ത്തി മുന്നേറുകയാണ്. 838 പോയിന്റോടെ കുന്നംകുളവും 825 പോയിന്റോടെ മാള ഉപജില്ലയും രണ്ടും മൂന്നും സ്ഥാനം നേടി പൊരുതുന്നു. 794, 790 പോയിന്റുകള്‍ നേടി യഥാക്രമം കൊടുങ്ങല്ലൂരും ആതിഥേയരായ ചാലക്കുടിയും മുന്നേറുന്നു. യുപി വിഭാഗത്തില്‍ 113 പോയിന്റും ഹൈസ്കൂള്‍ വിഭാഗത്തില്‍ 220 പോയിന്റും എച്ച്എസ്എസ് വിഭാഗത്തില്‍ 254 പോയിന്റും നേടിയാണ് ഇരിങ്ങാലക്കുട ഉപജില്ല ഒന്നാംസ്ഥാനം തുടരുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: