മൂന്നാറില്‍ റവന്യൂ ഇന്‍സ്‌പെക്ടറെ സിപിഎം-കോണ്‍ഗ്രസ് സംഘം മര്‍ദ്ദിച്ചു

Thursday 30 November 2017 2:45 am IST

മൂന്നാര്‍(ഇടുക്കി): മൂന്നാറില്‍ കൈയേറ്റം ഒഴിപ്പിക്കാനെത്തിയ റവന്യൂ ഇന്‍സ്‌പെക്ടറെയും സംഘത്തെയും സിപിഎം-കോണ്‍ഗ്രസ് സംഘം മര്‍ദ്ദിച്ചു. സ്‌പെഷ്യല്‍ ഓഫീസിലെ ഉദ്യോഗസ്ഥന്‍ രാജേന്ദ്രനാണ് മര്‍ദ്ദനമേറ്റത്.

മൂന്നാറില്‍ കോണ്‍ഗ്രസ് നേതാവ് കുമാര്‍ കെഎസ്ഇബിയുടെ ഭൂമി കൈയേറി കെട്ടിടം നിര്‍മ്മിക്കുന്നത് പൊളിക്കാനെത്തിയപ്പോഴാണ് സിപിഎം ഏരിയ സെക്രട്ടറിയും കോണ്‍ഗ്രസ് ബ്ലോക്ക് പ്രസിഡന്റിന്റെയും നേതൃത്വത്തിലുള്ള സംഘം ആക്രമണം അഴിച്ചുവിട്ടത്.

ഭൂസംരക്ഷണ സേന അംഗങ്ങളായ വിജയകുമാര്‍, നടരാജന്‍ എന്നിവര്‍ക്കും പരിക്കേറ്റിട്ടുണ്ട്. സംഭവത്തില്‍ ജാമ്യമില്ലാവകുപ്പ് പ്രകാരം കേസെടുക്കണമെന്ന് ദേവികുളം സബ് കളക്ടര്‍ വി.ആര്‍ പ്രേംകുമാര്‍ പോലീസിന് നിര്‍ദ്ദേശം നല്‍കി.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.