കണ്ണൂര്‍: കണ്ണൂര്‍ ശ്രീനാരായണ കോളേജ് ഇംഗ്ലീഷ് വിഭാഗം ഇന്ത്യന്‍ കൗണ്‍സില്‍ ഓഫ് ഹിസ്റ്റോറിക്കല്‍ റിസ്സര്ച്ചിന്റെ സാമ്പത്തിക സഹായത്തോടെ ഭാരതീയ ആയോധന കലകളെയും അവയുടെ ചരിത്രത്തെപ്പറ്റിയുമുള്ള ദ്വിദിന അന്താരാഷ്ട്ര സെമിനാര്‍ തുടങ്ങി. കണ്ണൂര്‍ സര്‍വ്വകലാശാല പ്രോവൈസ് ചാന്‍സലര്‍ ഡോ.ടി.അശോകന് ഉദ്ഘാടനം ചെയ്തു. കളരി ആചാര്യ പത്മശ്രീ മീനാക്ഷി ഗുരുക്കളെ ചടങ്ങില്‍ ആദരിച്ചു. ഡോ.സി.ഐ.ഐസക് മുഖ്യാതിഥിയായി. കോളേജ് പ്രിന്‍സിപ്പല്‍ ഡോ.ശിവദാസന്‍ തിരുമംഗലത്ത്, ഇംഗ്ലീഷ് വിഭാഗം തലവന്‍ ഡോ.എന്‍.സാജന്, സിന്‍ഡിക്കേറ്റ് മെമ്പര്‍, ഡോ.കെ.അജയകുമാര്‍, ഡോ.സി.പി.സതീഷ് തുടങ്ങയവര്‍ സംസാരിച്ചു. കോഴിക്കോട്, കണ്ണൂര്‍ ജില്ലയിലെ കളരിഗുരുക്കന്മാര് ചടങ്ങില്‍ പങ്കെടുത്തു. തുടര്‍ന്ന് നടന്ന സെഷനില്‍ പ്രബന്ധാവതരണവും വിദ്യാര്‍ത്ഥികള്‍ക്ക് ആയോധന കലകള്‍, കളരി എന്നിവയെ കുറിച്ച് പരിശീലനവും നടത്തി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: