കണ്ണൂര്‍: യുവമോര്‍ച്ച മണ്ഡലം നേതാവിനെയും കുടുംബത്തെയും സിപിഎം സംഘം പീഡിപ്പിക്കുന്നതായി പരാതി. കിഴുന്നപ്പാറയിലെ എ.പ്രണവിനെയും മാതാപിതാക്കളെയും സഹോദരനെയുമാണ് സിപിഎം സംഘം നിരന്തരമായി പീഡിപ്പിക്കുന്നത്. യുവമോര്‍ച്ച കണ്ണൂര്‍ മണ്ഡലം വൈസ് പ്രസിഡണ്ടാണ് പ്രണവ്. പ്രണവിന്റെ അച്ഛന് മത്സ്യബന്ധനത്തിനുപയോഗിക്കുന്ന തോണി കഴിഞ്ഞ വര്‍ഷം സിപിഎം സംഘം നശിപ്പിച്ചിരുന്നു. പ്രണവിനെ പലതവണ അക്രമിക്കാന്‍ ശ്രമിച്ചെങ്കിലും ഭാഗ്യംകൊണ്ടാണ് രക്ഷപ്പെട്ടത്. പ്രണവിന്റെ വീട് ബിജെപി നേതാക്കള്‍ സന്ദര്‍ശിച്ചു.
മഹിളാ മോര്‍ച്ച ജില്ലാ പ്രസിഡണ്ട് എന്‍.രതി, ജനറല്‍ സെക്രട്ടറി ടി.ജ്യോതി, കെ.വി.ബീന, രഞ്ചിത്ത്, കെ.പി.അശ്വിനികുമാര്‍, ബാബു ഒതയോത്ത് എന്നിവര്‍ ഒപ്പമുണ്ടായിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: