കണ്ണൂര്‍: സ്വകാര്യബസ് ബൈക്കിലിടിച്ച് രണ്ടുപേര്‍ മരിച്ചു. ഇന്നലെ രാത്രി എട്ടുമണിയോടെ വാരം പെട്രോള്‍ പമ്പിനു സമീപമാണ്അപകടം. മയ്യില്‍ കടൂര്സ്വദേശിയായ ചാലാടന് രാജന്(55), കുറ്റിയാട്ടൂര്‍ ചട്ടുകപ്പാറയിലെ എ.പി ലക്ഷ്മണന് (52) എന്നിവരാണ് മരിച്ചത്. ജോലി കഴിഞ്ഞു ഏച്ചൂര്‍ ഭാഗത്തേക്കു പോവുകയായിരുന്ന ഇവര്‍ സഞ്ചരിച്ച ബൈക്കില്‍ അമിതവേഗതയിലെത്തിയ കണ്ണൂര്‍ ഭാഗത്തേക്കു വരികയായിരുന്ന ഇരിട്ടി ബസിടിക്കുകയായിരുന്നു.ലക്ഷ്മണന് തല്‍ക്ഷണം മരിച്ചു. രാജനെ കണ്ണൂര്‍ കൊയിലി ആശുപത്രിയില്‍ പ്രവേശിപ്പിച്ചുവെങ്കിലും മരണമടയുകയായിരുന്നു. മരിച്ച ഇരുവരും നിര്‍മാണത്തൊഴിലാളികളാണ്. ശാരദയാണ് രാജന്റെ ഭാര്യ. മക്കള്‍: രിജേഷ്, അജേഷ്. തിലകമാണ് മരിച്ച ലക്ഷ്മണന്റെ ഭാര്യ. മക്കള്‍: അഞ്ജന, അക്ഷര. ഇരുവരുടെയും മൃതദേഹം ടൗണ്‍ പൊലീസ് ഇന്‍ക്വസ്റ്റ് നടത്തി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: