മട്ടന്നൂര്‍: വിവിധ മേളകളില്‍ സബ്ബ് ജില്ല, സംസ്ഥാന തലങ്ങളില്‍ മികച്ച വിജയം നേടിയ കല്ലൂര്‍ ന്യൂ യുപി സ്കൂള്‍ വിദ്യാര്‍ത്ഥികളെ അനുമോദിക്കലും ജൈവ പച്ചക്കറി നടീല്‍ ഉദ്ഘാടനവും ഇന്ന് നടക്കും. തളിപ്പറമ്പ് ഡിവൈഎസ്പി കെ.വി.വേണുഗോപാല്‍ ഉദ്ഘാടനം ചെയ്യും. ജൈവ പച്ചക്കറി നടീല്‍ ഉദ്ഘാടനം എഇഒ എ.പി.അംബിക നിര്‍വ്വഹിക്കും. സ്കൂള്‍ മാനേജര്‍ ഇ.സുധീര്‍ സമ്മാനവിതരണം നടത്തും. വിഷരഹിത പച്ചക്കറി പരിപാലനം എന്ന വിഷയത്തില്‍ മട്ടന്നൂര്‍ കൃഷി ഓഫീസര്‍ രാഗേഷ് ക്ലാസ്സെടുക്കും. പിടിഎ പ്രസിഡണ്ട് കെ.ജയന് അധ്യക്ഷത വഹിക്കും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: