ന്യൂദല്‍ഹി: പ്രധാനമന്ത്രി ആവാസ് യോജനയ്ക്കു (ഗ്രാമീണ്‍) കീഴില്‍ ഈ വര്‍ഷം നവംബര്‍ വരെയുള്ള കാലയളവില്‍ പത്തു ലക്ഷം വീടുകളുടെ നിര്‍മാണം പൂര്‍ത്തിയായി. ഒരു വര്‍ഷം കൊണ്ടാണിത്.
2019 മാര്‍ച്ച് മുപ്പതിനകം ഗ്രാമങ്ങളിലെ ഭവനരഹിതര്‍ക്കായി ഒരു കോടി വീടുകള്‍ നിര്‍മിക്കുകയെന്നതാണ് കേന്ദ്ര സര്‍ക്കാരിന്റെ ലക്ഷ്യം. 51 ലക്ഷം വീടുകളുടെ നിര്‍മാണം മാര്‍ച്ച് 31 നകം പൂര്‍ത്തിയാക്കും. കേരളത്തില്‍ പദ്ധതിക്കു കീഴില്‍ രജിസ്റ്റര്‍ ചെയ്തത് 3,769 പേരാണ്. ഇതില്‍ 1,182 പേര്‍ക്ക് ആദ്യ ഗഡു നല്കി.
ഛത്തീസ്ഗഡ്, ഝാര്‍ഖണ്ഡ്, മധ്യപ്രദേശ്, മഹാരാഷ്ട്ര, ഒറീസ, രാജസ്ഥാന്, ഉത്തര്‍പ്രദേശ്, ബംഗാള്‍ എന്നീ സംസ്ഥാനങ്ങളിലാണ് പ്രധാനമന്ത്രി ആവാസ് യോജനയ്ക്കു കീഴില്‍ ഏറ്റവും കൂടുതല്‍ ഗുണഭോക്താക്കളുള്ളത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: