കണ്ണൂര്‍: ഡെപ്യൂട്ടി ട്രാന്‍സ്പോര്‍ട്ട് കമ്മീഷണറുടെ നിര്‍ദേശ പ്രകാരം നടത്തിയ വാഹനപരിശോധനയില്‍ മൊബൈല്‍ ഫോണ്‍ ഉപയോഗിച്ച് വാഹനം ഓടിച്ചതായി കണ്ടെത്തിയ 10 പേരുടെ ലൈസന്‍സ് സസ്പെന്‍ഡ് ചെയ്യാന്‍ നോട്ടീസ് നല്‍കിയതായി കണ്ണൂര്‍ ആര് ടി ഒ അറിയിച്ചു. രൂപമാറ്റം വരുത്തിയ 20 വാഹനങ്ങളുടെ രജിസ്ട്രേഷന് സസ്പെന്‍ഡ് ചെയ്യാനായി കാരണം കാണിക്കല്‍ നോട്ടീസ് നല്കി. അമിത ശബ്ദം പുറപ്പെടുവിക്കുന്ന ഹോണുകള്‍, തീവ്രതയേറിയ പ്രകാശം പുറപ്പെടുവിക്കുന്ന ലൈറ്റുകള്‍, ക്രാഷ് ഗാര്‍ഡുകള്‍ എന്നിവ പിടിപ്പിച്ച് സര്‍വീസ് നടത്തിയ 15 ഓട്ടോറിക്ഷകള്‍ക്കെതിരെ നടപടി സ്വീകരിച്ചു. പിഴ ഇനത്തില്‍ 70,000 രൂപ ഈടാക്കി. വരും ദിവസങ്ങളില്‍ പരിശോധന കര്‍ശനമാക്കും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: