കണ്ണൂര്‍: പകല്‍ സമയത്ത് തളാപ്പ് ഹൗസിംഗ് കോളനിയിലെ റിട്ടയേര്‍ഡ് അധ്യാപികയുടെ വീട്ടില്‍ മോഷണം നടത്തിയ യുവാവ് പോലീസിന്റെ പിടിയിലായി. തളാപ്പ് പള്ളിക്ക് സമീപത്തെ ഷംസീറിനെ(33)യാണ് ടൗണ്‍ സിഐ രത്നകുമാറിന്റെ നേതൃത്വത്തില്‍ നടത്തിയ അന്വേഷണത്തില്‍ എസ്ഐ സി.ഷൈജുവിന്റെ നേതൃത്വത്തിലുള്ള സംഘം പിടികൂടിയത്.
തനിച്ച് താമസിക്കുന്ന പ്രശാന്തയുടെ കൃപ ഹൗസിലാണ് കഴിഞ്ഞ 19 ന് മോഷണം നടന്നത്. കണ്ണൂര്‍ മുനിസിപ്പല്‍ ഹയര്‍ സെക്കന്‍ഡറി സ്കൂളില്‍ നിന്ന് വിരമിച്ച അധ്യാപിക വീട്ടില്‍ ഉച്ചതിരിഞ്ഞ് ഉറങ്ങിക്കിടന്നപ്പോഴായിരുന്നു മോഷണം. വീടിനെക്കുറിച്ച് നന്നായി അറിയാവുന്ന ഷംസീര്‍ ഈ പരിചയം മുതലെടുത്താണ് അകത്തുകടന്ന് മോഷണം നടത്തിയത്. നേരത്തെ അടിപിടി കേസില്‍ പ്രതിയായിട്ടുണ്ട്. പരാതിയെ തുടര്‍ന്ന് പോലീസ് സമീപത്തെ സിസിടിവി ദൃശ്യങ്ങള്‍ പരിശോധിച്ചിരുന്നു. ഇതില്‍ നിന്ന് പ്രതിയെക്കുറിച്ച് സൂചന ലഭിച്ച ടൗണ്‍ പോലീസ് നടത്തിയ അന്വേഷണമാണ് വിജയമായത്. സിഐയുടെ സ്ക്വാഡിലെ മഹിജന്‍, യോഗേഷ്, അനീഷ്, സജിത്ത്, രഞ്ജിത്ത്, സ്നേഹേഷ് എന്നിവരും പ്രതിയെ കുടുക്കിയ അന്വേഷണസംഘത്തില്‍ പ്രവര്‍ത്തിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: