കേരളത്തില്‍ ഭാരതീയ സാഹിത്യം വളരണം: ആര്‍. ഹരി

Wednesday 29 November 2017 11:06 pm IST

കൊച്ചി: കേരളത്തില്‍ ഭാരതീയസാഹിത്യം ശക്തിപ്രാപിക്കണമെന്ന് ആര്‍എസ്എസ് മുന്‍ അഖിലഭാരതീയ ബൗദ്ധിക് പ്രമുഖ് ആര്‍. ഹരി. ലക്ഷ്മിഭായി ധര്‍മ്മപ്രകാശന്റെ നേതൃത്വത്തില്‍ ‘കേരളത്തിലെ ആര്‍എസ്എസ് ചരിത്രം’ എന്ന വിഷയത്തില്‍ എറണാകുളത്ത് നടന്ന പ്രഭാഷണ പരമ്പരയില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. ഭാരതത്തിന്റെ എല്ലാ ഭാഗങ്ങളിലും സാഹിത്യമേഖലയില്‍ ഈ മാറ്റം പ്രകടമായിത്തുടങ്ങിയിട്ടും കേരളത്തില്‍ ഇടതനുകൂല സാഹിത്യത്തിനാണ് ഇന്നും മേല്‍ക്കൈ. നമ്മുടെ യദാര്‍ത്ഥ ചരിത്രവും സംസ്‌കാരവും വിളിച്ചോതുന്ന രചനകള്‍ പിറക്കണം. ഇത്തരം എഴുത്തുകളാണ് സാധാരണ ജനങ്ങളെ സ്വാധീനിക്കുന്നത്.

കേരളത്തില്‍ സംഘപ്രസ്ഥാനങ്ങള്‍ക്ക് വലിയ വളര്‍ച്ച നേടാനായിട്ടുണ്ട്. നിരവധി പ്രചാരകരേയും ദേശീയകാര്യകര്‍ത്താക്കളെയും ഇവിടെനിന്നും സംഭാവനചെയ്യാന്‍ സംഘത്തിനായി. ഇതിനായി സംഘം തുടര്‍ന്നുവരുന്നത് ചിട്ടയായുളള പ്രവര്‍ത്തനമാണ്. കേരളത്തിലെ രാഷ്ട്രീയ സ്വയംസേവക സംഘത്തിന്റെ ചരിത്രത്തെക്കുറിച്ചുളള പ്രഭാഷണങ്ങളാണ് അദ്ദേഹം നടത്തിവരുന്നത്. നാളെയും പ്രഭാഷണം തുടരും.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.