നാടകോത്സവം ഇന്നുമുതല്‍

Thursday 30 November 2017 10:55 am IST

കൊല്ലം: നാടക ആസ്വാദകസംഘത്തിന്റെ നേതൃത്വത്തില്‍ നാലാമത് ശക്തികുളങ്ങര നാടകോത്സവം ഇന്നുമുതല്‍ ആരംഭിക്കുമെന്ന് സംഘാടകര്‍ അറിയിച്ചു. ഇന്ന് വൈകിട്ട് ഏഴിന് നക്ഷത്ര കമ്മ്യൂണിക്കേഷന്‍ അവതരിപ്പിക്കുന്ന അനന്തരം അയാള്‍, നാളെ ഏഴിന് കോഴിക്കോട് സങ്കീര്‍ത്തനയുടെ അരങ്ങിലെ അനാര്‍ക്കലി, രണ്ടിന് തിരുവനന്തപുരം സൗപര്‍ണികയുടെ നിര്‍ഭയ, മൂന്നിന് തിരുവനന്തപുരം സംഘകേളിയുടെ ഒരുനാഴി മണ്ണ്, നാലിന് അമ്പലപ്പുഴ സാരഥിയുടെ വനിതാ പോലീസ്, അഞ്ചിന് കാഞ്ഞിരപ്പള്ളി അമലയുടെ മനസാക്ഷിയുള്ള സാക്ഷി, ആറിന് ചങ്ങനാശേരി അണിയറയുടെ നോക്കുകുത്തി എന്നീ നാടകങ്ങള്‍ അരങ്ങേറും. ശക്തികുളങ്ങര പ്രകാശ് നഗറിലാണ് പരിപാടി.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.