ന്യൂദല്‍ഹി:മൊബൈല്‍ ഫോണുകളിലൂടെ 42 ചൈനീസ് ആപ്പുകള്‍ വഴി ചൈന ചാരവൃത്തി നടത്തുന്നു എന്ന സംശയത്തെതുടര്‍ന്ന് ഇവ ഡിലീറ്റ് ചെയ്യാന്‍ ഇന്ത്യന്‍ സൈന്യത്തിന് അധികൃതര്‍ നിര്‍ദ്ദേശം നല്കി
ട്രൂകോളര്‍, ഷെയര്‍ ഇറ്റ് , വെയ്ബോ, യുസി ബ്രൗസര്‍, യുസി ന്യൂസ്, ന്യൂസ്ഡോഗ് തുടങ്ങിയ ആപ്പുകളാണ് സംശയ നിഴലില്‍.ചൈനയില്‍ നിന്നും പാക്കിസ്ഥാനില്‍ നിന്നും ആപ്പുകള്‍ കേന്ദ്രീകരിച്ച് ചാരപ്രവര്‍ത്തനം നടക്കുന്നുണ്ടെന്നാണ് സുരക്ഷാ വിദഗ്ധരുടെ നിഗമനം.
ചൈനീസ് ഡവലപ്പര്‍മാര്‍ വികസിപ്പിച്ചെടുത്ത ആന്‍ഡ്രോയിഡ്/ഐഒഎസ് ആപ്പുകള്‍ ഡിലീറ്റ് ചെയ്യാനാണ് സൈന്യത്തിന് നിര്‍ദ്ദേശം നല്‍കിയിട്ടുളളത്.ചൈനയും പാകിസ്ഥാനും മൊബൈല്‍ ഫോണുകളില്‍ നിന്നും വിവരങ്ങള്‍ ചോര്‍ത്തുന്നു എന്ന റിപ്പോര്‍ട്ട് ഇതിന് മുമ്പും വന്നിട്ടുണ്ട്.വിദേശ രഹസ്യാന്വേഷണ വിഭാഗമാണ് ഇന്ത്യയ്ക്ക് വിവരം നല്‍കിയത്.
രാജ്യത്തിന്റേയും സൈന്യത്തിന്റേയും സുരക്ഷയ്ക്ക് വേണ്ടി സൈനികരും ഉദ്യോഗസ്ഥരും തങ്ങളുടെ ഔദ്യോഗിക ഫോണുകളില്‍ നിന്ന് ചൈനീസ് ആപ്പുകള്‍ നിര്‍ബന്ധമായും നീക്കണമെന്നാണ് നിര്‍ദ്ദേശം നല്‍കിയിരിക്കുന്നത്.അതിര്‍ത്തി നിയന്ത്രണ രേഖയിലുളള സിആര്‍പിഎഫ്, ഐടിബിപി തുടങ്ങിയ സൈനികര്‍ക്കാണ് കര്‍ശന നിര്‍ദ്ദേശം നല്‍കിയിരിക്കുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: