എടിഎം തട്ടിപ്പ്: പ്രതികള്‍ പിടിയിലായതായി സൂചന

Friday 1 December 2017 2:19 am IST

തിരുവനന്തപുരം: ഫോര്‍ട്ട് ആശുപത്രിക്ക് സമീപം എടിഎം തകര്‍ത്ത് 32 ലക്ഷം മോഷ്ടിക്കാന്‍ ശ്രമിച്ച കേസില്‍ പ്രതികള്‍ പോലീസ് പിടിയിലായതായി സൂചന. സിസിറ്റിവിയുടെ മെമ്മറികാര്‍ഡ് പരിശോധനയില്‍ നിന്നും മൂന്ന് പേരാണ് സംഘത്തിലുണ്ടായിരുന്നതെന്നും ഇവര്‍ മുഖംമൂടി ധരിച്ചിരുന്നതായും പോലീസിന് സൂചന ലഭിച്ചു. ഇതേതുടര്‍ന്ന് നടത്തിയ അന്വേഷണത്തില്‍ ചൊവ്വാഴ്ച രാത്രിയോടെയും ബുധനാഴ്ചയോടെയും പ്രതികള്‍ പിടിയിലായതായാണ് സൂചന. ചൊവ്വാഴ്ച പുലര്‍ച്ചെയായിരുന്നു മോഷണശ്രമം. കൗണ്ടറിന്റെ അകത്തെ ക്യാമറ നശിപ്പിച്ച മോഷ്ടാക്കള്‍ എടിഎമ്മിന്റെ മോണിറ്ററും ലോക്കും തകര്‍ത്തിരുന്നു. വഞ്ചിയൂര്‍ എസ്‌ഐ സജുകുമാറിന്റെ നേത്യത്വത്തിലുള്ള സംഘമാണ് കേസ് അന്വേഷിക്കുന്നത്.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.