ചിറയിന്‍കീഴ്: ശാര്‍ക്കര ഗവ:യുപിസ്കൂളിലേക്ക് വേണ്ടി നിര്‍മ്മിച്ച ശതോത്തര വജ്രജൂബിലി മന്ദിരം വിദ്യാഭ്യാസ മന്ത്രി സി. രവീന്ദ്രനാഥ് ഉദ്ഘാടനം ചെയ്തു. ഹൈടെക് സ്കൂളുകള്‍ക്ക് വൈദ്യുതി സ്വയംപര്യാപ്തത നേടുവാന്‍ സോളാര്‍ പാനലുകള്‍ ആദ്യമായി ശാര്‍ക്കര യുപിഎസില്‍ സ്ഥാപിക്കുമെന്ന് മന്ത്രി പറഞ്ഞു.
സ്മാര്‍ട്ട് ക്ലാസ് റൂമുകളുടെ ഉദ്ഘാടനം ഡോ.എ.സമ്പത്ത് എംപി, ചിറയിന്‍കീഴ് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ആര്. സുഭാഷ് എന്നിവര്‍ നിര്‍വ്വഹിച്ചു. ചിറയിന്‍കീഴിലെ ആദ്യകാല സ്കൂളായ ശാര്‍ക്കര യുപിഎസിന്റെ 175 ആം വാര്‍ഷികാഘോഷത്തിന്റെ ഭാഗമായാണ് സ്മാര്‍ട്ട് ക്ലാസ് റൂമുകള്‍ ഒരുക്കിയത്. സര്‍ക്കാര്‍ അനുവദിച്ച ഒരുകോടിയും പൂര്‍വ്വ വിദ്യാര്‍ത്ഥികളുടെ സഹകരണത്തോടും കൂടിയാണഅ ക്ലാസ് റൂമുകള്‍ സ്മാര്‍ട്ടാക്കിയത്. യോഗത്തില്‍ ഡെപ്യൂട്ടി സ്പീക്കര്‍ വി.ശശി അദ്ധ്യക്ഷനായി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: