തിരുവനന്തപുരം: അന്താരാഷ്ട്ര തലത്തില്‍ തൊഴില്‍ മേഖലയുമായി ബന്ധപ്പെട്ട വിഷയങ്ങള്‍ കൈകാര്യം ചെയ്യുന്ന ഐക്യരാഷ്ട്ര സഭയുടെ ഏജന്‍സിയായ ഇന്റര്‍നാ ഷണല് ലേബര്‍ ഓര്ഗനൈസേഷന് (ഐഎല്‍ഒ) കുടുംബശ്രീയുമായി കൈകോര്ക്കു ന്നു. കുടുംബശ്രീയുടെ സൂഷ്മ സംരംഭങ്ങള്‍ക്കായുള്ള കണ്‍സള്‍ട്ടന്റുമാര്‍ക്ക് (എംഇസി) വിദഗ്ധ പരിശീലനം നല്‍കുന്നതിനാണ് ഇന്റര്‍നാഷണല്‍ ലേബര്‍ ഓര്ഗനൈസേഷന് തയാറായിരിക്കുന്നത്.
തെരഞ്ഞെടുക്കപ്പെട്ട ഇരുപത് കണ്‍സള്‍ട്ടന്റുമാര്‍ക്ക് ഡിസംബര്‍ 11 മുതല്‍ 21 വരെയാണ് പരിശീലനം. അന്താരാഷ്ട്ര തൊഴില്‍ മാനദണ്ഡങ്ങള്‍, തൊഴില്‍ പ്രശ്നങ്ങള്‍, സാമൂഹ്യ സുരക്ഷ, ഏവര്‍ക്കും തൊഴില്‍ അവസരങ്ങള്‍ എന്നിങ്ങനെയുള്ള വ്യത്യസ്ത മേഖലകളിലാണ് ഐഎല്‍ഒ അന്താരാഷ്ട്ര തലത്തില്‍ പ്രവര്‍ത്തിക്കുന്നത്.
സ്റ്റാര്‍ട്ട് ആന്‍ഡ് ഇംപ്രൂവ് യുവര്‍ ബിസിനസ് (എസ്ഐവൈബി- ബിസിനസ് ആരംഭിക്കുക, മെച്ചപ്പെടുത്തുക) എന്ന വിഷയത്തിലാണ് ഐഎല്‍ഒയുടെ മാസ്റ്റര്‍ ട്രെയിനര്‍മാര്‍ പരിശീലനം നല്‍കുന്നത്. ട്രെയിനിങ് ഫോര്‍ ട്രെയിനേഴ്സ് (പരിശീലകര്‍ക്കുള്ള പരിശീലനം) വിഭാഗത്തിലുള്ള ഈ പരിശീലനം നേടുന്ന എംഇസിമാര്‍ വഴി കേരളത്തിലാകെ സൂഷ്മ സംരംഭകത്വ വികസനത്തിന് പുതുമാനം സൃഷ്ടിക്കാന്‍ കഴിയുമെന്നാണ് പ്രതീക്ഷ.
പ്രതികരിക്കാൻ ഇവിടെ എഴുതുക: