ചെറുപുഴ: മലയോര പ്രദേശങ്ങളില്‍ അപ്രതീക്ഷിത വൈദ്യുതി മുടക്കം പതിവാകുന്നതായി പരാതി ഉയര്‍ന്നു. ചെറുപുഴ മേഖലയിലാണ് പവര്‍ കട്ട് ഇല്ലാതെയുള്ള വൈദ്യുതി മുടക്കം പതിവാകുന്നതെന്നും, ഇത് വ്യാപാര സ്ഥാപനങ്ങളിലെയും, ഓഫീസുകളിലെയും പ്രവര്‍ത്തനത്തെയും ബാധിക്കുകയാണെന്നുമാണ് പരാതി ഉയരുന്നത്.
മലയോര ഹൈവേ അടക്കമുള്ളറോഡ് നവീകരണത്തിനാവിശ്യമായ സൗകര്യം ഒരുക്കിക്കൊടുക്കാന്‍ ട്രാന്‍സ്ഫോര്‍മറുകള്‍ മാറ്റി സ്ഥാപിക്കുന്നത് ഉള്‍പ്പടെയുള്ള പ്രവര്‍ത്തനങ്ങള്‍ നടക്കുന്നതാണ് വൈദ്യുതിമുടക്കത്തിന് കാരണമെന്നാണ് കെഎസ്ഇബി അധികൃതര്‍ പറയുന്നത്. എന്നാല്‍ തങ്ങള്‍ വികസന പ്രവര്‍ത്തനങ്ങള്‍ക്ക് എതിരല്ലെന്നും, റോഡ് നവീകരണം നടക്കാത്ത പ്രദേശങ്ങളിലും ദിവസം മുന്നറിയിപ്പില്ലാതെ പല തവണ വൈദ്യുതി മുടങ്ങുന്നതിലാണ് പരാതിയെന്നും ഇത് പരിഹരിച്ചില്ലെങ്കില്‍ വ്യാപാരികള്‍ പ്രത്യക്ഷ സമരത്തിന് നേതൃത്വം നല്‍കുമെന്നും വ്യാപാരി വ്യവസായി ഏകോപന സമിതി കണ്ണൂര്‍ ജില്ലാ സെക്രട്ടറി ജെ.സെബാസ്റ്റ്യന്‍ പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: