ക്ഷേത്രങ്ങളില്‍ ഏകാദശി ഉത്സവം ആഘോഷിച്ചു

Thursday 30 November 2017 9:17 pm IST

മണ്ണാര്‍ക്കാട്: ഗോവിന്ദപുരം പാര്‍ത്ഥസാരഥി ക്ഷേത്രത്തില്‍ ഏകാദശി വിളക്കാഘോഷം ഇന്ന് അവസാനിക്കും. ഏകാദശി വിളക്കായ ഇന്നലെ പുലര്‍ച്ചെ നിര്‍മ്മാല്യ ദര്‍ശനം തൊഴാന്‍ നൂറ് കണക്കിന് ഭക്തജനങ്ങള്‍ എത്തിച്ചേര്‍ന്നിരുന്നു. ശീവേലി എഴുന്നള്ളത്ത്, കാഴ്ച ശീവേലി എഴുന്നള്ളത്ത് എന്നിവ നടന്നു.
കാവശ്ശേരി: കൊങ്ങാളക്കോട് ശ്രീകൃഷ്ണ ക്ഷേത്രത്തില്‍ ഏകാദശി ഉത്സവം ആഘോഷിച്ചു. ഇന്നലെ പുലര്‍ച്ചെ നിര്‍മാല്യ ദര്‍ശനം,വാകച്ചാര്‍ത്ത് എന്നിവയോടെ ഉത്സവ ചടങ്ങുകള്‍ക്ക് തുടക്കമായി. തിരുമഞ്ജനം, ശീവേലി എഴുന്നള്ളത്ത്, വേദപാരായണം തുടങ്ങിയവയ്ക്ക് ശേഷം പരക്കാട്ടുകാവ് ഭഗവതി ദേവസ്വം വക കളകാഭിഷേകവും പ്രസാദവിതരണവും നടന്നു.
വൈകിട്ട് ഈടുവെടിയാല്‍ ഗണപതി ക്ഷേത്രത്തില്‍ നിന്ന് കാഴ്ചശീവേലി എഴുന്നള്ളത്ത് ആരംഭിച്ചു. കുചേല വൃത്തം, ദുര്യോദന വധം കഥകളി അരങ്ങേറി. ഇന്ന് രാവിലെ ആന എഴുന്നള്ളത്തോടെ ഉത്സവം സമാപിക്കും.
കൂറ്റനാട്: ചേക്കോട് മഹാവിഷ്ണുക്ഷേത്രത്തില്‍ ഗുരുവായൂര്‍ ഏകദശിയോടനുബന്ധിച്ച് അഖണ്ഡ ഹരേനാമകീര്‍ത്തനാലാപനം നടന്നു. വിശേഷാല്‍ പൂജകള്‍, ചുറ്റുവിളക്ക്, ദീപാരാധനയോടനുബന്ധിച്ച് കര്‍പ്പൂരാഴി എഴുന്നളളിപ്പ് വേട്ടക്കൊരുമകന്‍ ക്ഷേത്രത്തില്‍ നിന്ന് ആരംഭിച്ച് മഹാവിഷ്ണുക്ഷേത്രത്തില്‍ സമാപിച്ചു.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.