ആലപ്പുഴ: തെരുവുനായയുടെ കടിയേറ്റ് മൂന്നാം ക്ലാസ് വിദ്യാര്‍ത്ഥിനിയും പോലീസുകാരനും ഉള്‍പ്പടെ നാലു പേര്‍ക്ക് പരിക്ക്. പുന്നപ്ര തെക്കു പഞ്ചായത്ത് ആറാം വാര്‍ഡില്‍ മായിക്കത്തറ കോളനിയില്‍ പുതുവല്‍ വീട്ടില്‍ വിനോദിന്റെ മകളും, പുന്നപ്ര ജെബിഎസിലെ മൂന്നാം ക്ലാസ് വിദ്യാര്‍ത്ഥിനിയുമായ തനിമയ(9), ഇതെ കോളനിയിലെ ശ്യാമള (51), തങ്കച്ചന് (53) എന്നിവര്‍ക്കാണ് തെരുവുനായയുടെ ആക്രമണത്തില്‍ പരിക്കേറ്റത്.
ഇന്നലെ രാവിലെ ഒന്‍പതോടെ സ്കൂളിലേക്കു പോകുകയായിരുന്ന തനിമയയെയും യാത്രക്കാരായ മറ്റു രണ്ടു പേരെയും തെരുവുനായ ആക്രമിക്കുകയായിരുന്നു. ഇവരെ വണ്ടാനം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
നാര്‍ക്കോട്ടിക്ക് സെല്ലിലെ പോലീസുകാരന് ഓഫീസിന് മുന്നില്‍ തെരുവുനായ ആക്രമണം. ആലപ്പുഴ ഓഫീസിലെ പോലീസുകാരന് നെല്‍സണ്‍ തോമസിനാണ് ഇന്നലെ രാവിലെ 10.30ഓടെ കടിയേറ്റത്. സഹപ്രവര്‍ത്തകര്‍ ഇദ്ദേഹത്തെ ആലപ്പുഴ ജനറല്‍ ആശുപത്രിയിലും പിന്നീട് വണ്ടാനം മെഡി. ആശുപത്രിയിലും പ്രവേശിപ്പിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: