വൈദ്യുതി പോസ്റ്റ് ബസിന് മുകളില്‍ വീണു

Thursday 30 November 2017 9:26 pm IST

 

അടിമാലി: ഓടുന്ന കെഎസ്ആര്‍ടിസി ബസിന് മുകളിലേക്ക് വൈദ്യുതി പോസ്റ്റ് വീണു. അപകടം ഒഴിവായി.
ഇന്നലെ ഉച്ചയോടെ അടിമാലി ഇരുട്ടുകാനം കമ്പിലൈനിലാണ് സംഭവം. മൂന്നാറില്‍ നിന്ന് തിരുവനന്തപുരത്തേക്ക് പോവുകയായിരുന്ന ബസില്‍ ജീവനക്കാര്‍ക്ക് പുറമെ 40 യാത്രക്കാരുമുണ്ടായിരുന്നു. കുറച്ച് അകലേയായി മരം കടപുഴകി വൈദ്യുതി പ്രവഹിക്കുന്ന ലൈനിലേക്ക് മാറിയുകയായിരുന്നു.
ഇതിനെതുടര്‍ന്നാണ് ഈ പോസ്റ്റ് ഓടുന്ന ബസിന് മുകളിലേക്ക് പതിച്ചത്. വൈദ്യുതി പ്രവഹിക്കുന്ന കമ്പികള്‍ കൂട്ടിമുട്ടി തീ പടരുന്നത് ഭീതിപരത്തിയതായി യാത്രക്കാര്‍ പറഞ്ഞു.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.