കഞ്ചാവ് വില്‍പ്പനക്കാരന്‍ പിടിയില്‍

Thursday 30 November 2017 9:27 pm IST

മറയൂര്‍:കഞ്ചാവ് പൊതികളിലാക്കി വില്‍ക്കാന്‍ ശ്രമിച്ചയാള്‍ പിടിയില്‍. പട്ടിക്കാട് സ്വദേശി ബേബി(63) യാണ് 400 ഗ്രാം കഞ്ചാവുമായി വൈകുന്നേരം അഞ്ചുമണിയോടെ മറയൂര്‍ പോലീസിന്റെ പിടിയിലായത്. ചെറുപൊതികളിലായും കഞ്ചാവ് നിറച്ച ബീഡികളും ഇയാളുടെ കൈയില്‍ നിന്നും പിടികൂടി. മറയൂര്‍സ്റ്റേറ്റ് ബാങ്കിന് മുന്‍വശത്ത് കഞ്ചാവ് പൊതികളിലാക്കി വില്‍പ്പനടത്തുന്നതായി പോലീസിന് വിവരം ലഭിച്ചിരുന്നു.
വനവാസികള്‍ക്കും വിദ്യാര്‍ത്ഥികള്‍ക്കും മറയൂര്‍- കാന്തല്ലൂര്‍ മേഖലയില്‍ കഞ്ചാവ് വില്‍ക്കുന്നതായി വ്യാപകമായ പരാതിയെ തുടര്‍ന്ന് പോലീസ് മഫ്ടിയില്‍ അന്വേഷണം നടത്തിവരികയായിരുന്നു.
മറയൂര്‍ ജനമൈത്രി സിആര്‍ഒ റ്റി.ആര്‍.രാജന്‍, അഡീഷണല്‍ എസ്‌ഐ പ്രകാശ്, സിവില്‍ പോലീസ് ഓഫീസര്‍മാരായ നിയാസ്, ഉമേഷ്, ഉണ്ണിഎന്നിവരടങ്ങിയ സംഘമാണ് പ്രതിയെ പിടികൂടിയത്. ഇന്ന് കോടതിയില്‍ ഹാജരാക്കും.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.