വേനല്‍ക്കാറ്റ് ജനങ്ങള്‍ ആശങ്കയില്‍

Thursday 30 November 2017 9:47 pm IST

കണ്ണൂര്‍: ഇന്നലെ രാവിലെയുണ്ടായ കാറ്റ് ജനങ്ങളെ പരിഭ്രാന്തിയിലാക്കി. ജില്ലയിലെ പല മേഖലകളിലും രാവിലെയാണ് കാറ്റ് അനുഭവപ്പെട്ടത്. ചില പ്രദേശങ്ങളില്‍ കാര്‍ഷിക വിളകള്‍ കാറ്റില്‍ നശിച്ചിട്ടുണ്ട്. വൃശ്ചികമാസത്തില്‍ ഇത്തരത്തിലുള്ള കാറ്റ് അനുഭവപ്പെടാറുണ്ടെങ്കിലും ശക്തമായ കാറ്റ് ജനങ്ങളെ ആശങ്കയിലാക്കി. ആദ്യം ആരും ഈകാറ്റ് ഗൗരവത്തിലെടുത്തിലെങ്കിലും ഇത് ശക്തമായതോടയാണ് ജനങ്ങളെ ഭീതിയിലാക്കിയത്. ആലക്കോട് രയരോത്ത് കാറ്റില്‍ തെങ്ങ് കടപുഴകി വീണ് കാര്‍ തകര്‍ന്നു. രയരോം മേഖലയില്‍ വ്യാപകമായ കൃഷിനാശം ഉണ്ടായിട്ടുണ്ട്. രയരോം എച്ച്എസ്എസിന് സമീപത്തെ സനീഷിന്റെ കാറാണ് തകര്‍ന്നത്. കൊട്ടിയൂര്‍, പേരാവൂര്‍, ഇരിട്ടി, പയ്യാവൂര്‍ ഭാഗങ്ങളിലും കാറ്റ് അനുഭവപ്പെട്ടു.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.