കണ്ണൂര്‍: ഇന്‍ഫര്‍മേഷന്‍ പബ്ലിക് റിലേഷന്‍സ് വകുപ്പ് ആരോഗ്യ വകുപ്പുമായി സഹകരിച്ച് സംഘടിപ്പിച്ച രോഗമില്ലാത്ത ഭാവിക്ക് പ്രതിരോധ ചികിത്സ ബോധവല്‍ക്കരണ പരിപാടിയുടെ ജില്ലാതല ഉദ്ഘാടനം കണ്ണൂര്‍ സിറ്റി ദീനുല്‍ ഇസ്ലാംസഭ ഗേള്‍സ് ഹയര്‍ സെക്കന്ററി സ്കൂളില്‍ മന്ത്രി കെ.കെ.ശൈലജ നിര്‍വ്വഹിച്ചു.
ചടങ്ങില്‍ മന്ത്രി രാമചന്ദ്രന് കടന്നപ്പള്ളി അധ്യക്ഷത വഹിച്ചു. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കെ.വി.സുമേഷ്, ജില്ലാ പഞ്ചായത്ത് സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്മാന് കെ.പി.ജയബാലന്‍, കൗണ്‍സിലര്‍ റഷീദ മഹലില്‍, ഡിഎംഒ ഡോ.കെ.നാരായണ നായിക്, ഡിപിഎം ഡോ.കെ.വി.ലതീഷ്, ആര്‍സിഎച്ച് ഓഫീസര്‍ ഡോ.പി.എം.ജ്യോതി, പ്രിന്‍സിപ്പല്‍ ടി.പി.മഹറൂഫ്, പിടിഎ പ്രസിഡന്റ് ടി.ഷറഫുദ്ദീന്, ജില്ലാ ആസൂത്രണ സമിതിയംഗം കെ.വി.ഗോവിന്ദന് തുടങ്ങിയവര്‍ സംസാരിച്ചു. ഡോ.കെ.സി.രാജീവന്, ഡോ.എം.കെനന്ദകുമാര്, ഡോ.സലീം എന്നിവര്‍ രോഗമില്ലാത്ത ഭാവിക്ക് പ്രതിരോധ ചികില്‍സ എന്ന വിഷയത്തില്‍ ക്ലാസ്സുകളെടുത്തു. ജില്ലാ ഇന്‍ഫര്‍മേഷന്‍ ഓഫീസര്‍ ഇ.കെ പത്മനാഭന്, സ്വാഗതവും സ്കൂള്‍ പ്രധാനാധ്യാപിക കെ.എം.സാബിറ നന്ദിയും പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: