ന്യൂദല്‍ഹി: നോട്ട് നിരോധനത്തിലൂടെ പൂഴ്ത്തിവെച്ച സമ്പാദ്യങ്ങള്‍ പുറത്തുകൊണ്ടുവരാന്‍ സാധിച്ചെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. ആധാര്‍ കാര്‍ഡ് ബന്ധിപ്പിക്കല്‍ ബിനാമി ഇടപാടുകളെ തടയാന്‍ ഫലപ്രദമാണെന്നും മോദി ചൂണ്ടിക്കാട്ടി.
ഹിന്ദുസ്ഥാന്‍ ടൈംസ് സംഘടിപ്പിച്ച നേതൃസമ്മേളനത്തില്‍ സംസാരിക്കവെ നോട്ട് നിരോധനവും ജിഎസ്ടിയും അടക്കമുള്ള വിഷയങ്ങള്‍ക്കെതിരെയുള്ള ആരോപണങ്ങളോടു പ്രതികരിക്കുകയായിരുന്നു അദ്ദേഹം. അഴിമതിരഹിത പരിസ്ഥിതി സംജാതമാക്കുകയാണ് തന്റെ സര്‍ക്കാരിന്റെ മുഖ്യ ദൗത്യമെന്നും മോദി പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: