മുംബൈ: റിപ്പബ്ലിക് ദിനത്തില്‍ ഭീകരാക്രമണം നടത്തുമെന്നു മുന്നറിയിപ്പ് രേഖപ്പെടുത്തിയ കുറിപ്പ് ഛത്രപതി അന്താരാഷ്ട്ര വിമാനത്താവളത്തില്‍ നിന്നു ലഭിച്ചത് പരിഭ്രാന്തി പടര്‍ത്തി.
വിമാനത്താവളത്തിന്റെ ശൗചാലയത്തില്‍ നിന്നാണ് കുറിപ്പു ലഭിച്ചത്. കാര്‍ഗോ മേഖലയില്‍ ജനുവരി 26ന് ആക്രമണമുണ്ടാകുമെന്നാണ് കുറിപ്പിലുണ്ടായിരുന്നത്. വിമാനത്താവളം എപ്പോള്‍ വേണമെങ്കിലും ഐഎസ് ആക്രമിച്ചേക്കാം എന്നും പറയുന്നുണ്ട്.
എന്നാല്‍ ഇത് ആരെങ്കിലും കൗതുകത്തിന് ചെയ്തതാവാം എന്നാണ് സുരക്ഷാ ചുമതലയുള്ള സിഐഎസ്എഫിന്റെ ഉന്നത ഉദ്യോഗസ്ഥര്‍ പറയുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: