കണ്ണൂര്‍: നവജാത ശിശുക്കള്‍ക്കും അഞ്ച് വയസ്സിന് താഴെയുള്ള കുട്ടികള്‍ക്കുമുള്ള ആധാര്‍ എന്റോള്‍മെന്റ് പദ്ധതിയുടെ ജില്ലാതല ഉദ്ഘാടനം മന്ത്രി കെ.കെ.ശൈലജ കലക്ടറേറ്റില്‍ നിര്‍വ്വഹിച്ചു. റീഷ്മയുടെ മകള്‍ 10 മാസം പ്രായമുള്ള ശിവാനിയുടെ ആധാര്‍ എന്റോള്‍മെന്റ് ചെയ്താണ് പദ്ധതിക്ക് തുടക്കം കുറിച്ചത്. ജില്ലാ ആശുപത്രികളിലും താലൂക്ക് ആശുപത്രികളിലും രണ്ട് ആഴ്ചയില്‍ ഒരു ദിവസം എന്ന രീതിയിലാണ് അക്ഷയ വഴി ക്യാമ്പ് നടത്തുക. കുട്ടികളുടെ ആധാര്‍ എന്റോള്‍മെന്റിന് മാതാവിന്റെയോ പിതാവിന്റെയോ ആധാര്‍ കാര്‍ഡ്, കുട്ടികയുടെ ജനന സര്‍ട്ടിഫിക്കറ്റ് എന്നിവ കൊണ്ടു വരേണ്ടതാണ്.
കലക്ടറേറ്റില്‍ നടന്ന ചടങ്ങില്‍ മന്ത്രി രാമചന്ദ്രന് കടന്നപ്പള്ളി, ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് കെ.വി.സുമേഷ്, ജില്ലാ കലക്ടര്‍ മിര്‍ മുഹമ്മദലി, എഡിഎം ഇ. മുഹമ്മദ് യൂസഫ്, ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ. നാരായണ നായിക്, ഡി.പി.എം ഡോ.കെ.വി.ലതീഷ്, ജില്ലാ ഐടി മിഷന് പ്രൊജക്ട് മാനേജര്‍ സി.എം.മിഥുന്‍കൃഷ്ണ, അക്ഷയ പ്രൊജക്ട് അസിസ്റ്റന്റ് കെ.വി.ദീപാങ്കുരന്, ബ്ലോക്ക് കോ-ഓര്‍ഡിനേറ്റര്‍ വി.ബിജുമോന്, അക്ഷയ സംരംഭകന് കെ.വി.ശ്രീജിത്ത് തുടങ്ങിയവര്‍ സംബന്ധിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: