കണ്ണൂര്‍: ആരോഗ്യവകുപ്പിന്റെ നേതൃത്വത്തില്‍ ലോക എയ്ഡ്സ് ദിനാചരണ ത്തോടനുബന്ധിച്ച് കണ്ണൂര്‍ കൃഷ്ണമേനോന് സ്മാരക ഗവ:വനിതാ കോളേജില്‍ നടത്തിയ ജില്ലാതല ബോധവല്‍ക്കരണ സെമിനാര്‍ ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് കെ.വി.സുമേഷ് ഉദ്ഘാടനം ചെയ്തു. ജില്ലാ മെഡിക്കല്‍ ഓഫീസര്‍ (ആരോഗ്യം) ഡോ.കെ.നാരായണ നായ്ക് അദ്ധ്യക്ഷത വഹിച്ചു. എഡിഎം ഇ.മുഹമ്മദ് യൂസുഫ് മുഖ്യാതിഥിയായിരുന്നു.
പ്രിന്‍സിപ്പല ഡോ.ഓമന പങ്കന്, ജൂനിയര്‍ അഡ്മിനിസ്ട്രേറ്റീവ് മെഡിക്കല്‍ ഓഫീസര്‍ ഡോ.ബി.സന്തോഷ്, ജില്ലാ എഡ്യുക്കേഷന്‍ ആന്റ് മീഡിയാ ഓഫീസര്‍ കെ.എന്‍.അജയ്, എന്‍എസ്എസ് പ്രോഗ്രാം ഓഫീസര്‍മാരായ എസ്.ബി.പ്രസാദ്, കെ.പ്രീഷി, കോളേജ് യൂണിയന് ചെയര്‍ പേഴ്സണ്‍ സി.പി.നിരഞ്ജന എന്നിവര്‍ സംബന്ധിച്ചു.
ബോധവല്‍ക്കരണ സെമിനാറില്‍ കണ്ണൂര്‍ ജില്ലാ ആശുപത്രിയിലെ ജനറല്‍ മെഡിസിന് വിഭാഗത്തിലെ ജൂനിയര്‍ കണ്‍സള്‍ട്ടന്റ് ഡോ.പി.ലത എച്ച്ഐവി, എയ്ഡ്സ്-പ്രതിരോധവും ചികിത്സയും എന്ന വിഷയത്തില്‍ ക്ലാസ്സെടുത്തു. ഡെപ്യൂട്ടി ഡിഎംഒ ഡോ.എ.ടി.മനോജ് സ്വാഗതവും അബ്ദുള്‍ ലത്തീഫ് മഠത്തില്‍ നന്ദിയും പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: