കണ്ണൂര്‍: കണ്ണൂര്‍ രൂപത ലത്തീന്‍ കത്തോലിക്ക സമുദായ ദിനാചരണം മൂന്നിന് തയ്യില്‍ സെന്റ് ആന്റണീസ് ദേവാലയ അങ്കണത്തില്‍ നടക്കും. രാവിലെ 8ന് റവ.ഫാ. മാര്ട്ടിന് രായപ്പന്റെ കാര്‍മ്മികത്വത്തില്‍ ദിവ്യബലി നടക്കുമെന്ന് ഭാരവാഹികള്‍ വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചു. തുടര്‍ന്ന് നടക്കുന്ന പൊതുസമ്മേളനം മന്ത്രി രാമചന്ദ്രന് കടന്നപ്പള്ളി ഉദ്ഘാടനം ചെയ്യും. കണ്ണൂര്‍ രൂപത ലത്തീന്‍ കാത്തലിക് അസോസിയേഷന് പ്രസിഡന്റ് രതീഷ് ആന്റണി അധ്യക്ഷനായിരിക്കും. രൂപതാ മെത്രാന് ഡോ. അലക്സ് വടക്കുംതല അനുഗ്രഹ ഭാഷണം നടത്തും. കേരള ലത്തീന്‍ കാത്തലിക് അസോസിയേഷന് സംസ്ഥാന പ്രസിഡന്റ് ആന്റണി നൊറോണ സമുദായദിന സന്ദേശം നല്‍കും. കണ്ണൂര്‍ രൂപത വികാര്‍ ജനറല്‍ റവ. മോണ്‍ ദേവസി ഈരത്തറ, മുന്‍ ഇടവക വികാരി ഫാ. ഗ്രേഷ്യന് ലോബോ എന്നിവരെ സമ്മേളനത്തില്‍ ആദരിക്കും. ഫാ.ജോര്‍ജ്ജ് പൈനാടത്ത്, ഫാ.ഷാജു ആന്റണി, ആന്റണി നൊറോണ, രതീഷ് ആന്റണി, ഗോഡ്സണ്‍ ഡിക്രൂസ് എന്നിവര്‍ വാര്‍ത്താ സമ്മേളനത്തില്‍ പങ്കെടുത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: