പയ്യന്നൂര്‍: ഭാരതത്തിലെ വൈവിദ്ധ്യമാര്‍ന്ന ഗോസമ്പത്തിന്റെ പ്രചരണത്തിനും പ്രോത്സാഹനത്തിനുമായി പോത്താംങ്കണ്ടം ആപ്തി ഫാം ഒരുക്കുന്ന കന്നുകാലി പ്രദര്‍ശനവും ബോധവല്‍ക്കരണ ക്ലാസ്സുകളും സാംസ്കാരിക പരിപാടികളും നാളെ ആരംഭിക്കും. കാസര്‍ഗോഡ് കള്ളന്, വെച്ചൂര്‍, കപില, ഗീര്‍, സാഹി വാള്, രാഥി, കങ്കയം ,കാങ്കറേജ് ഓങ്കോള്‍, പുങ്കല്ലൂര്, ബര്‍ഗര്‍, തുടങ്ങി ഇന്ത്യയിലെ ഒട്ടനവധി പശു വര്‍ഗ്ഗങ്ങളുടെയും മുറെ, ജഹ്റാ ബാഡി ഇനങ്ങളില്‍ പെട്ട ഭീമാകാരമായ എരുമകളെയും പ്രദര്‍ശന നഗരിയില്‍ ഒരുക്കിയിട്ടുണ്ട്.
നാലു ദിവസം നീണ്ടു നില്ക്കുന്ന പരിപാടികളുടെ ഉദ്ഘാടനം നാളെ രാവിലെ 11 മണിക്ക് കഥാകൃത്ത് ടി.പത്മനാഭന് നിര്‍വ്വഹിക്കും. നേവല്‍ അക്കാദമി കമാന്റ്റ് കമലേഷ്കുമാര്‍, മില്‍മ ചെയര്മാന് പി.ടി.ഗോപാലക്കുറുപ്പ്, അഡ്വ.ശശി വട്ടക്കൊവ്വല്‍, പി.കെ.ലാല്‍, കെ.പി.ജയരാജന് എന്നിവര്‍ സംസാരിക്കും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: