ന്യൂദല്‍ഹി: തലചുറ്റി വീണതിനെത്തുടര്‍ന്ന് രാംമനോഹര്‍ ലോഹ്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ച. മുന്‍ പ്രതിരോധമന്ത്രിയും മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവുമായ എ.കെ. ആന്റണി ആരോഗ്യ നിലയില്‍ പുരോഗതി.
രക്തത്തിലെ പഞ്ചസാരയുടെ അളവ് കൂടിയതിനെ തുടര്‍ന്നുണ്ടായ പ്രശ്നങ്ങളായിരുന്നെന്നും ആന്റണിയുടെ ആരോഗ്യനില തൃപ്തികരമാണെന്നും ആര്‍എംഎല്‍ അധികൃതര്‍ അറിയിച്ചു. തലച്ചോറില്‍ രക്തസ്രാവത്തിന്റെ ചെറിയ ലക്ഷണങ്ങളാണ് ഉണ്ടായിരുന്നത്.
മുറിയില്‍ വീണതിനെ തുടര്‍ന്ന് തലയ്ക്ക് ചെറിയ പരിക്ക് പറ്റിയിട്ടുണ്ട്. പരിക്ക് ഭേദമായ ശേഷം ഒരു ചെറിയ ശസ്ത്രക്രിയയ്ക്കുള്ള സാധ്യതകള്‍ പരിശോധിക്കുന്നതായി മെഡിക്കല്‍ സംഘം അറിയിച്ചു. മൂന്നുദിവസങ്ങള്‍ക്ക് ശേഷം ആശുപത്രിയില്‍ നിന്ന് വിടാനാകുമെന്നാണ് പ്രതീക്ഷ.
പ്രതികരിക്കാൻ ഇവിടെ എഴുതുക: