തോട്ടട: തോട്ടട വെസ്റ്റ് യുപിസ്കൂളിന് എംഎല്‍എമാരുടെ വിദ്യാഭ്യാസ വികസന ഫണ്ട് വഴി അനുവദിച്ച തുക ഉപയോോഗിച്ച് നിര്‍മ്മിച്ച സ്മാര്‍ട്ട് ക്ലാസ് റൂമിന്റെ ഉദ്ഘാടനം മന്ത്രി കടന്നപ്പള്ളി രാമചന്ദ്രന് ഉദ്ഘാടനംചെയ്തു. ചടങ്ങിന് കണ്ണൂര്‍ കോര്പ്പറേഷന് കൗണ്‍സിലര്‍ എ.പി.അജിത അധ്യക്ഷത വഹിച്ചു. ഹെഡ്മാസ്റ്റര് വി.കെ.രഞ്ചിത്ത് കുമാര്‍ സ്വാഗതം പറഞ്ഞു. പിടിഎ പ്രസിഡണ്ട് ടി.സന്തോഷ് കുമാര്‍, മുന്‍ പിടിഎ പ്രസിഡണ്ട് ഒ.വി.ചന്ദ്രന്, സ്കൂള്‍ മാനേജര്‍ വി.കെ.മീറ എന്നിവര്‍ സംസാരിച്ചു. എം.വി.സി രഞ്ജിത്ത് നന്ദി പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: