കല്ലറ: സ്റ്റുഡന്റ് പോലീസ് കേഡറ്റുകളെ സമൂഹ്യവിരുദ്ധര്‍ ശല്യപ്പെടുത്തുന്നതായി പരാതി. കടുത്തുരുത്തി സി.ഐ കെ.പി തോംസണ്‍ വിളിച്ചു ചേര്‍ത്ത ജനമൈത്രി പോലീസ് അംഗങ്ങളുടെയും ജനപ്രതിനിധികളുടെയും യോഗത്തിലാണ് കുട്ടിപ്പോലീസുകരുടെ ദയനീയവസ്ഥ കല്ലറ പഞ്ചായത്ത് അംഗം ഗോപിനാഥന് പങ്കുവെച്ചത്. കല്ലറയിലെ പ്രമുഖ ഹൈസ്കൂളിലെ കുട്ടി പോലീസ് അംഗങ്ങളായ പെണ്‍കുട്ടികള്‍ പരേഡ് അടക്കമുളള പരിശീലന പരിപാടിക്കു ശേഷം വൈകിട്ട് വീട്ടിലേക്ക് പോകുമ്പോള്‍ കാവിമറ്റം ഭാഗത്ത് സാമൂഹ്യവിരുദ്ധര്‍ ശല്യം ചെയ്യുന്നത് പതിവായിരിക്കുകയാണെന്നാണ് പഞ്ചായത്ത് അംഗത്തിന്റെ ആരോപണം.
ഒരാഴ്ച മുമ്പ് ഒരു പെണ്‍കുട്ടിയുടെ പിതാവ് മകളെ ശല്യപ്പെടുത്തിയവരോട് കാര്യം അന്വേഷിക്കുവനെത്തിയപ്പോള് കൊല്ലുമെന്ന് ഇവര്‍ ഭീഷണിപ്പെടുത്തുകയും ചെയ്തിരുന്നു .കുട്ടികളുടെ ഭാവിയെ കരുതിയാണ് പരാതി നല്കാത്തതെന്നാണ്രക്ഷിതാക്കള് പറയുന്നത്്. പോലീസ് സേനയുടെ ഭാഗമാകുവാന്‍ പരിശീലിക്കുന്ന കുട്ടികളോട് ഇത്തരത്തില്‍ മോശമായി പെരുമാറുന്നവര്‍ക്കെതിരെ ശക്തമായ നടപടിയെടുക്കാന്‍ പോലീസ് തയ്യാറാകണമെന്നാണ് നാട്ടുകാര്‍ അവശ്യപ്പെട്ടു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: