പാമ്പാടി: കേന്ദ്രസര്‍ക്കാരിന്റെ ഡിജിറ്റല്‍ ഇന്ത്യ സര്‍വ്വീസ് വിഭാഗം, സംസ്ഥാന സര്‍ക്കാരിന്റെ ചാരിറ്റി രജിസ്ട്രേഷന്, ഇന്ത്യാ ട്രേഡ് മാര്‍ക്ക് സര്ട്ടിഫിക്കേഷന് എന്നിവയോടു കൂടിയ ജനസേവന കേന്ദ്രം പാമ്പാടിയില്‍ പ്രവര്‍ത്തനം ആരംഭിച്ചു. ദേശീയപാതയില്‍ മഠം ഷോപ്പിംഗ് കോംപ്ലക്സില്‍ ആരംഭിച്ച ജനസേവന കേന്ദ്രത്തിന്റെ ഡിവിഷണല്‍ ഓഫീസിന്റെ ഉദ്ഘാടനം മുന്‍ എംഎല്‍എ വി.എന്‍ വാസവനും പാമ്പാടി സെന്ററിന്റെ ഉദ്ഘാടനം ബിജെപി ജില്ലാ അധ്യക്ഷന്‍ എന്‍. ഹരിയും നിര്‍വഹിച്ചു.
സാധാരണക്കാര്‍ക്ക് ഗുണകരമാകുന്ന നിരവധി അവശ്യ സേവനങ്ങള്‍ പാമ്പാടി കേന്ദ്രത്തില്‍ നിന്ന് ലഭ്യമാകുമെന്ന് വി.എന്‍ വാസവന് പറഞ്ഞു. പാമ്പാടി വില്ലേജ് ഓഫീസര്‍ ഷിബു തോമസ്, ജില്ലാപഞ്ചായത്ത് സ്റ്റാന്റിംഗ് കമ്മറ്റി ചെയര്മാന് അഡ്വ. സണ്ണി എബ്രഹാം, ബ്ലോക്ക് പഞ്ചായത്ത് മെമ്പര്‍ കുഞ്ഞൂഞ്ഞമ്മ കുര്യന്, വാര്‍ഡ് മെമ്പര്‍ ഷേര്‍ളി തര്യന്,സാബു ഇ.എസ് എന്നിവര്‍ പ്രസംഗിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: